ക്രൈസ്റ്റ്ചര്‍ച്ച് കൂട്ടക്കൊലയ്ക്ക് ഒരാണ്ട്; ഭീതിയൊഴിയാതെ ന്യൂസിലന്റിലെ മുസ് ലിംകള്‍
ക്രൈസ്റ്റ്ചര്‍ച്ച്: ലോകത്തെ നടുക്കിയ ക്രൈസ്റ്റ് ചര്‍ച്ച് കൂട്ടക്കൊലയ്ക്ക് ഒരാണ്ട് പിന്നിടുമ്പോഴും ന്യൂസിലന്റിലെ മുസ് ലിംകള്‍ക്ക് ഭീതിയൊഴിയുന്നില്ല. ഇപ്പോഴും ഞങ്ങള്‍ സുരക്ഷിതരാണെന്നു തോന്നുന്നില്ലെന്നായിരുന്നു ഒരു മുസ് ലിം സമുദായ നേതാവിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15നാണ് വലതുപക്ഷവാദിയായ ജുമുഅ നമസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ക്കെതിരേ നിറയൊഴിച്ചത്. ആക്രമണത്തില്‍ 51പേരാണ് കൊല്ലപ്പെട്ടത്. മുസ് ലിം ആയതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പോലും വിവേചനം നേരിടുന്നതായി ആലിയ ഡാന്‍സീസെന്‍ പറയുന്നു. ആക്രമണത്തിനു ശേഷം ന്യൂസിലാന്റ് ജനത മുഴുവന്‍ ഞങ്ങളുടെ പിന്നില്‍ അണിനിരന്നിരുന്നു. പക്ഷേ, ഇപ്പോള്‍ കൂട്ടക്കൊലയ്ക്ക് ഒരു വര്‍ഷം പിന്നിട്ടു. കൂട്ടക്കൊലയ്ക്ക് ശേഷം കാര്യങ്ങള്‍ ഭംഗിയായ കൈകാര്യം ചെയ്തതിന് വ്യാപകമായ പ്രശംസ നേടിയ പ്രധാനമന്ത്രി ജസിന്ത ആര്‍ഡേന് തന്റെ രാജ്യത്തെ വെള്ളക്കാരായ വംശീയവാദികളെ നേരിടാന്‍ ഇനിയും കുറേ ചെയ്യാനുണ്ടെന്ന് അവര്‍ പറഞ്ഞു. 'വിദ്വേഷത്തിന്റെ കണികകള്‍ കാണുന്നുണ്ട്. ഇത് ഞങ്ങളുടെ സമുദായത്തോട് മാത്രമല്ല, ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോടും ഓണ്‍ലൈന്‍ വഴി വെറുപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഞങ്ങളോട് മാത്രമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഞങ്ങള്‍ക്ക് അത് അനുഭവപ്പെടുന്നുണ്ട്''-ന്യൂസിലാന്റിലെ ഇസ് ലാമിക് വിമന്‍സ് കൗണ്‍സില്‍ സഹസ്ഥാപകനായ അഞ്ജും റഹ് മാന്‍ പറഞ്ഞു.
വെടിവയ്പിനു തൊട്ടുപിന്നാലെ മുസ്‌ലിംകള്‍ക്കു വന്‍ തോതില്‍ നല്‍കിയ പിന്തുണ വംശീയവാദ പ്രസ്ഥാനങ്ങളെ അമ്പരപ്പിച്ചെന്ന് 14 വര്‍ഷം മുമ്പ് ന്യൂസിലാന്റിലേക്ക് മാറിയ യുഎസിലെ മുന്‍ കോര്‍പറേറ്റ് അഭിഭാഷകയായ ഡാന്‍സീസെന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന അവര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയും അസ്വസ്ഥരാവുകയും ചെയ്തു. അവര്‍ കൂടുതല്‍ വെറുപ്പ് പ്രകടിപ്പിക്കുന്നവരായി മാറിയെന്നും അവര്‍ പറഞ്ഞു. വംശീയവാദികളുടെ ആക്രമണം ന്യൂസിലാന്റിന് പുറത്തേക്ക് വ്യാപിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഭര്‍ത്താവിനൊപ്പം ക്രൈസ്റ്റ്ചര്‍ച്ചിലേക്ക് താമസം മാറിയതിനാല്‍ ബംഗ്ലാദേശിലെ ഭാര്യയുടെ കുടുംബം ഏറെ ആശങ്കാകുലരാണെന്ന് അല്‍ നൂര്‍ പള്ളിയിലെ ജബാര അക്തര്‍ ജുട്ടി പറഞ്ഞു. മുസ്‌ലിംകളില്‍ മാത്രം ഒതുങ്ങാതെ തീവ്രവാദത്തിന്റെ സ്വാധീനത്തെ കുറിച്ച് വിശാലമായ ബോധവല്‍ക്കരണം വേണമെന്ന് അല്‍ നൂര്‍ മസ്ജിദിലെ ഇമാം ഗമാല്‍ ഫൗദ പറഞ്ഞു. ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണം സംബന്ധിച്ച അന്വേഷണറിപോര്‍ട്ട് ഏപ്രില്‍ അവസാനവാരം സമര്‍പ്പിക്കാനിരിക്കുകയാണ്.