ക്രൈസ്റ്റ്ചര്‍ച്ചിലെ ഇരകളുടെ കുടുംബാംഗങ്ങള്‍ സൗദി രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തുന്നു

200 അംഗ സംഘമാണ് ന്യൂസിലന്‍ഡില്‍നിന്നു മക്കയിലെത്തുന്നത്. നിരവധി പേര്‍ കൊല്ലപ്പെട്ട അല്‍നൂര്‍ പള്ളിയില്‍വെച്ച് ഇവര്‍ക്ക് നല്‍കിയ യാത്രയയപ്പില്‍ ന്യൂസിലന്‍ഡിലെ സൗദി അംബാസിഡറും സംബന്ധിച്ചിരുന്നു.

Update: 2019-07-26 15:24 GMT

റിയാദ്: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലിം പള്ളിയിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കാനെത്തും.

200 അംഗ സംഘമാണ് ന്യൂസിലന്‍ഡില്‍നിന്നു മക്കയിലെത്തുന്നത്. നിരവധി പേര്‍ കൊല്ലപ്പെട്ട അല്‍നൂര്‍ പള്ളിയില്‍വെച്ച് ഇവര്‍ക്ക് നല്‍കിയ യാത്രയയപ്പില്‍ ന്യൂസിലന്‍ഡിലെ സൗദി അംബാസിഡറും സംബന്ധിച്ചിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലുണ്ടായ ആക്രമണത്തില്‍ 51 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവരുടെ ആശ്രിതരായ 200 പേര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ സൗദി രാജാവിന്റെ പ്രത്യേക ക്ഷണം ലഭിക്കുകയായിരുന്നു. വെടിയേറ്റ് കൊല്ലപ്പെട്ട തന്റെ സഹോദരനും ഈ യാത്രയില്‍ ഒപ്പമുള്ളതുപോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് മക്കയിലേക്ക് പോകുന്നവരിലൊരാളായ ആയ അല്‍ ഉമരി പറഞ്ഞു. സല്‍മാന്‍ രാജാവിന്റെ അതിഥിയായി മക്കയിലെത്തുന്നത് ആദരവായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News