ഗസയില്‍ അഭയാര്‍ഥി ക്യാംപിനുനേരെ വ്യോമാക്രമണം, 30 പേര്‍ കൊല്ലപ്പെട്ടു

Update: 2023-10-23 04:18 GMT

ഗസ: വടക്കന്‍ ഗസയില്‍ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്നലെ രാത്രിയും മേഖലയില്‍ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം തുടര്‍ന്നു. ഗസ സിറ്റിയില്‍നിന്നും നാലു കിലോമീറ്റര്‍ അകലെയായുള്ള ജബലിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിനും പാര്‍പ്പിട സമുച്ചയത്തിനും നേരയുണ്ടായ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ഒരുപാട് പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 24 മണിക്കൂറിനിടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 270 പിന്നിട്ടു.

അതിനിടെ സഹായവുമായി കൂടുതല്‍ ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിച്ചു. 14 ട്രക്കുകളാണ് റഫ അതിര്‍ത്തി കടന്ന് ഗാസയിലേക്ക് എത്തിയത്. ഹമാസ് നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗസയിലെ ഖാന്‍ യൂനിസിലേക്ക് കയറിയ സൈനികര്‍ക്ക് നേരയാണ് ആക്രമണം നടത്തിയതെന്ന് ഹമാസ് അവകാശപ്പെട്ടു. ലബനോന്‍ അതിര്‍ത്തി കടന്ന് ഇസ്രായേല്‍ വ്യോമ സേന ആക്രമണം നടത്തി.

ഗസയില്‍ ആക്രമണം തുടര്‍ന്നാല്‍ മേഖലയിലെ സ്ഥിതി നിയന്ത്രണാതീതമാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, സമാധാന ആഹ്വാനവുമായി ഫ്രാന്‍സീസ് മാര്‍പാപ്പ പ്രതികരിച്ചു. ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്നും സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മാര്‍പാപ്പയുടെ സമാധാന ആഹ്വാനം.







Tags:    

Similar News