സൗദി കിരീടാവകാശിയുമായി അജിത് ഡോവല്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ച നടത്തി

രണ്ടുമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയമടക്കം ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Update: 2019-10-03 01:24 GMT

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചര്‍ച്ച നടത്തി. രണ്ടുമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയമടക്കം ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ചയാണ് അജിത് ഡോവല്‍ സൗദിയിലേക്ക് തിരിച്ചത്. കഴിഞ്ഞ മാസം കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ സൗദി രാജകുമാരനെ കണ്ടതിന് പിന്നാലെയായിരുന്നു അജിത് ഡോവലിന്റെ സന്ദര്‍ശനം. ജമ്മു കശ്മീരിലെ ഇന്ത്യന്‍ നീക്കങ്ങളോട് അനുകൂലമായ പ്രതികരണം സൗദി രാജകുമാരന്റെ ഭാഗത്ത് നിന്നുമുണ്ടായതായാണ് റിപോര്‍ട്ട്.

ആഗസ്തിലാണ് കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനാ അനുച്ഛേദം 370 സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. തുടര്‍ന്ന് ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്തു. കശ്മീര്‍ വിഷയത്തില്‍ ഇടപ്പെടണമെന്ന് ഇംറാന്‍ ഖാന്‍ യുഎന്നിനെ സമീപിച്ചിരുന്നുന്നെങ്കിലും ഇരുവരും ചര്‍ച്ച ചെയ്ത് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നായിരുന്നു യുഎന്നിന്റെ തീരുമാനം. 

യുഎഇയിലെ ഉന്നത നേതാക്കളുമായും ഡോവല്‍ ചര്‍ച്ച നടത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

Tags:    

Similar News