'എല്ലാ മൃഗങ്ങളും തുല്യരാണ്, എന്നാല്‍ ചില മൃഗങ്ങള്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ തുല്യമാണ്'; ഹിന്ദുത്വത്തെ വീണ്ടും കടന്നാക്രമിച്ച് യുഎഇ രാജകുമാരി
'എല്ലാ മൃഗങ്ങളും തുല്യരാണ്. എന്നാല്‍ ചില മൃഗങ്ങള്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ തുല്യരാണ്' എന്ന' ജോര്‍ജ് ഓര്‍വലിന്റെ 'ആനിമല്‍ ഫാമി' വാചകങ്ങള്‍ ഉപയോഗിച്ചാണ് ഹിന്ദുത്വത്തിനെതിരേ അവര്‍ വിര്‍ശനമുന്നയിച്ചത്.
അബുദബി: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ വിശിഷ്യാ മുസ്‌ലിംകള്‍ക്കെതിരേ വംശഹത്യാ ഭീഷണി മുഴക്കി മുന്നോട്ട് പോവുന്ന ഹിന്ദുത്വരെ വീണ്ടും കടന്നാക്രമിച്ച് യുഎഇ രാജകുമാരി ശൈഖ ഹിന്ദ് ബിന്‍ത് ഫൈസല്‍ ആല്‍ ഖാസ്മി.
ട്വീറ്ററിലൂടെയാണ് അവരുടെ വിമര്‍ശനം. അടുത്തിടെ ഹരിദ്വാറില്‍ ഹിന്ദുത്വ സന്യാസികള്‍ നടത്തിയ മുസ്‌ലിം വംശഹത്യാ ആഹ്വാനവും സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങള്‍ അതിനോട് പുലര്‍ത്തിയ നിസംഗതയും ആഗോളതലത്തില്‍ കടുത്ത വിമര്‍ശനത്തിന് കാരണമായ പശ്ചാത്തലത്തിലാണ് ശൈഖ ഹിന്ദിന്റെ വിമര്‍ശനം.
'എല്ലാ മൃഗങ്ങളും തുല്യരാണ്. എന്നാല്‍ ചില മൃഗങ്ങള്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ തുല്യരാണ്' എന്ന' ജോര്‍ജ് ഓര്‍വലിന്റെ 'ആനിമല്‍ ഫാമി' വാചകങ്ങള്‍ ഉപയോഗിച്ചാണ് ഹിന്ദുത്വത്തിനെതിരേ അവര്‍ വിര്‍ശനമുന്നയിച്ചത്.നോവലിന്റെ കവര്‍ പേജ് സഹിതം നല്‍കിയ ട്വീറ്റിലൂടെയാണ് വിമര്‍ശനം. നാസിസം, കമ്യൂണിസം, സയണിസം, ഹിന്ദുത്വം ഉള്‍പ്പെടെ പിന്നിട്ട നൂറ് വര്‍ഷത്തിനിടയില്‍ രൂപംകൊണ്ട മത, രാഷ്ട്രീയ ഭീകരരെ കുറിച്ച ഓര്‍മകളാണ് ഓര്‍വലിന്റെ വാചകം തന്നില്‍ ഉണ്ടാക്കിയതെന്ന് ട്വിറ്റില്‍ ശൈഖ ഹിന്ദ് ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഹിന്ദുത്വ ഭീകരതയ്‌ക്കെതിരേയും അവര്‍ പടച്ചുവിടുന്ന ഇസ്‌ലാമോ ഫോബിയക്കെതിരേയും രാജകുമാരി നേരത്തേയും വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു.
"All animals are equal, but some animals are more equal than others." George Orwell, Animal Farm.
— Hend F Q (@LadyVelvet_HFQ) December 25, 2021
This quote from the book reminds me of the neopolitical movements we have had in the last 100 years, from Nazism, Communism, Zionism, Hindutva & other religious political extremists. pic.twitter.com/pAcgQtp0Cm