ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയില്‍ കൂടുതലായി പ്രകടമാവും: ഐഎംഎഫ് മേധാവി
ലോക സാമ്പത്തിക രംഗം വലിയ പ്രതിസന്ധിയിലേക്കു നീങ്ങവേ അതിന്റെ അഘാതം ഇന്ത്യയെപ്പോലുള്ള വളര്‍ന്നു വരുന്ന വമ്പന്‍ സമ്പദ് വ്യവസ്ഥകളില്‍ കൂടുതല്‍ ദൃശ്യമാവുമെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍. ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ക്രിസ്റ്റലീന ജ്യോര്‍ജിയോവയാണ് തന്റെ കന്നിപ്രസംഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ന്യൂയോര്‍ക്ക്: ലോക സാമ്പത്തിക രംഗം വലിയ പ്രതിസന്ധിയിലേക്കു നീങ്ങവേ അതിന്റെ അഘാതം ഇന്ത്യയെപ്പോലുള്ള വളര്‍ന്നു വരുന്ന വമ്പന്‍ സമ്പദ് വ്യവസ്ഥകളില്‍ കൂടുതല്‍ ദൃശ്യമാവുമെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍. ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ക്രിസ്റ്റലീന ജ്യോര്‍ജിയോവയാണ് തന്റെ കന്നിപ്രസംഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ലോകത്തില്‍ 90 ശതമാനം രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധിക്കു സാധ്യതയുണ്ടെന്നും ഇതില്‍ ഇന്ത്യ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ ഈ ആഘാതം കൂടുതല്‍ ദൃശ്യമാവുമെന്നും അവര്‍ പറഞ്ഞു.
നടപ്പ് ദശകത്തിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കായിരിക്കും ഈ രാജ്യങ്ങള്‍ നേരിടാന്‍ പോകുന്നതെന്ന് അവര്‍ വ്യക്തമാക്കി. ബള്‍ഗേറിയയില്‍ നിന്നുള്ള സാമ്പത്തിക ശാസ്ത്രജ്ഞയാണ് ജ്യോര്‍ജിയോവ. ഇതുവരെ ഡയറക്ടറായിരുന്ന ക്രിസ്‌റ്റൈന്‍ ലഗാര്‍ഡ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഡയറക്ടറായി ചുമതലയേല്‍ക്കും. ഐഎംഎഫും ലോകബാങ്കും ചേര്‍ന്ന് നടത്താനിരിക്കുന്ന വാര്‍ഷിക യോഗത്തിന് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടയിലാണ് ജ്യോര്‍ജിയോവയുടെ പ്രസ്താവന.