സിറിയയില്‍ കാര്‍ ബേംബ് സ്‌ഫോടനം;11 പേര്‍ കൊല്ലപ്പെട്ടു

Update: 2019-09-16 05:04 GMT

ദമസ്‌കസ്: സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലപ്പോയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്കേറ്റു. അലപ്പോയിലെ അര്‍റായില്‍ ആശുപത്രിക്കു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഈ വര്‍ഷം പ്രദേശത്ത് നടന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്. ജൂണില്‍ ആസാസിലെ തിരക്കേറിയ മാര്‍ക്കറ്റിനും പള്ളിക്കും സമീപം കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തിന്നു പിന്നില്‍ ആരാണന്നു വ്യക്തമല്ല.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Tags:    

Similar News