ചൈനയില്‍ വീണ്ടും കൊവിഡ് ഭീതി; 57 പേര്‍ക്ക് പുതുതായി വൈറസ് ബാധ

ബെയ്ജിങ്ങിലെ ഫെങ്തായ് ജില്ലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പുതിയ കേസുകളുള്ളത്. ബെയ്ജിങ്ങില്‍ മാത്രം 36 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Update: 2020-06-14 05:47 GMT

ബെയ്ജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് ഭീതി വര്‍ധിക്കുന്നു. രാജ്യത്ത് പുതുതായി 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെയ്ജിങ്ങിലെ ഫെങ്തായ് ജില്ലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പുതിയ കേസുകളുള്ളത്. ബെയ്ജിങ്ങില്‍ മാത്രം 36 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഫെങ്തായി ജില്ലയിലുള്ള മാര്‍ക്കറ്റും ചുറ്റുമുള്ള 11 റെസിഡെന്‍ഷ്യല്‍ കമ്മ്യൂണിറ്റികളും അടച്ചുപൂട്ടിയിരുന്നു. മറ്റ് അഞ്ച് വലിയ മാര്‍ക്കറ്റുകളും പൂര്‍ണമായോ ഭാഗികമായോ പൂട്ടി. പുതുതായി രോഗം ബാധിച്ചവരില്‍ ഏഴുപേര്‍ ലക്ഷണങ്ങളില്ലാത്തവരാണ്.

ഫെങ്തായ് ജില്ലയിലെ ഷിഫാന്‍ഡി മാര്‍ക്കറ്റിലാണ് രോഗം പടര്‍ന്നിരിക്കുന്നത്. ഇതുവരെ മാര്‍ക്കറ്റില്‍ 571 പേരെ സാംപിള്‍ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ 45 പേര്‍ പോസിറ്റീവായി. തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചുപൂട്ടുകയായിരുന്നു. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരും ഷിഫാന്‍ഡി മാര്‍ക്കറ്റ് സന്ദര്‍ശിച്ചവരാണെന്ന് ഫെങ്തായ് ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെട്ടോ എന്നു കണ്ടെത്താന്‍ വ്യാപകപരിശോധന ആരംഭിച്ചിരിക്കുകയാണ്.

Tags:    

Similar News