ബീജിങ്: തായ്‌വാനും ഇന്ത്യയുടെ അരുണാചല്‍ പ്രദേശും മാപ്പില്‍ ഇല്ലാത്തതിനാല്‍ 3 ലക്ഷം മാപ്പുകള്‍ നശിപ്പിക്കാനൊരുങ്ങി ചൈന. ഇത്തരം മാപ്പുകള്‍ കയറ്റുമതി ചെയ്ത നാലുപേര്‍ക്കെതിരേ നിയമനടപടിക്കൊരുങ്ങിയതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞമാസം 30000 മാപ്പുകള്‍ ഇത്തരത്തില്‍ ചൈന നശിപ്പിച്ചിരുന്നു. സൗത്ത് ടിബറ്റിനോട് ചേര്‍ന്നു കിടക്കുന്ന അരുണാചല്‍ പ്രദേശിന്റെ ഭാഗങ്ങള്‍ തങ്ങളുടേതെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ 21ലധികം തവണ വിഷയത്തില്‍ ഇന്ത്യയും ചൈനയും ചര്‍ച്ചകള്‍ നടന്നെങ്കിലും അരുണാചലിനെ രണ്ടുകൂട്ടരും വിട്ടുകൊടുത്തിട്ടില്ല. അതിനിടെയാണ് വ്യാപകമായി മാപ്പുകള്‍ നശിപ്പിക്കാനുള്ള ചൈനയുടെ തീരുമാനം.