കൊറോണ: ചൈനയില്‍ മരണസംഖ്യ 722 ആയി; മരിച്ചവരില്‍ അമേരിക്കന്‍ വനിതയും

ചൈനയില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 34,546 ആയെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയാക്കുമോ എന്ന ആശങ്കയുമുണ്ട്. കുറഞ്ഞത് 25 രാജ്യങ്ങളില്‍ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.

Update: 2020-02-08 10:31 GMT

ബെയ്ജിങ്: കൊറോണ ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 722 ആയി. ഒരു അമേരിക്കന്‍ വനിതയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞദിവസം മാത്രം 86 പേരാണ് ചൈനയില്‍ മരണമടഞ്ഞത്. 60 വയസ് പ്രായമുള്ള അമേരിക്കല്‍ വനിതയാണ് മരിച്ചതെന്ന് യുഎസ് എംബസി സ്ഥിരീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. വുഹാനിലെ ജിന്‍യിന്‍താന്‍ ആശുപത്രിയിലായിരുന്നു മരണം. എന്നാല്‍, ഇവരുടെ പേരോ വിവരങ്ങളോ പുറത്തുവിടാന്‍ യുഎസ് തയ്യാറായിട്ടില്ല. കൊറോണ ബാധിച്ച് ചൈനയില്‍ മരിക്കുന്ന ആദ്യവിദേശിയാണ് ഇവര്‍. കൊറോണ പടര്‍ന്നുപിടിച്ച വുഹാനിലായിരുന്നു ഇവര്‍ താമസിച്ചിരുന്നതെന്നാണ് വിവരം.

വുഹാനില്‍ ഒരു ജപ്പാന്‍ പൗരന്‍ മരിച്ചതും സംശയത്തിനിടയാക്കിയിട്ടുണ്ട്. ജാപ്പനീസ് വിദേശകാര്യമന്ത്രാലയമാണ് മരണവിവരം പുറത്തുവിട്ടത്. എന്നാല്‍, ഇയാള്‍ കൊറോണ വൈറസ് ബാധിച്ചാണോ മരിച്ചതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ചൈനയില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 34,546 ആയെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയാക്കുമോ എന്ന ആശങ്കയുമുണ്ട്. കുറഞ്ഞത് 25 രാജ്യങ്ങളില്‍ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ചൈനയ്ക്ക് പുറത്ത് ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും കൊറോണ ബാധിച്ച് ഇന്നലെ മരിച്ചു.

അതിനിടെ, ചൈനയില്‍നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ ഹോങ്കോങ് അടക്കമുള്ള രാജ്യങ്ങള്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. ചൈനയില്‍നിന്നെത്തുന്നവരോട് രണ്ടാഴ്ചക്കാല പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുതെന്ന് ആവശ്യപ്പെട്ട ഹോങ്കോങ് നിയമം ലംഘിച്ചാല്‍ കടുത്ത നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലേസ്യയില്‍ 16ാമത്തെ കൊറോണ വൈറസ് മലേസ്യന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. വുഹാനില്‍നിന്നുള്ള ചൈനീസ് പൗരത്വമുള്ള 67 കാരിയായ സ്ത്രീയ്ക്കാണ് രോഗബാധ കണ്ടെത്തിയത്. നേരത്തെ വൈറസ് സ്ഥിരീകരിച്ച രോഗിയുടെ സുഹൃത്തിന്റെ അമ്മയാണിതെന്ന് ഉപപ്രധാനമന്ത്രി പ്രതികരിച്ചു. 

Tags:    

Similar News