കൊവിഡ്: അമേരിക്കന്‍ തൊഴില്‍ മേഖല ആശങ്കയില്‍
റിപോര്‍ട്ടുകള്‍ അനുസരിച്ച് തൊഴില്‍രഹിത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷയില്‍ ക്രമാതീതമായ വര്‍ധനവാണെന്നാണ് വ്യക്തമാവുന്നത്. കഴിഞ്ഞയാഴ്ച 33 ലക്ഷം തൊഴില്‍ അപേക്ഷകളാണ് വന്നത്.
ന്യൂയോര്‍ക്ക്: കൊവിഡ് 19 മൂലം അമേരിക്കയില്‍ തൊഴില്‍മേഖലകള്‍ ആശങ്കയിലായി. 60 ലക്ഷത്തിലേറെ പേരാണ് തൊഴില്‍രഹിത ആനുകൂല്യങ്ങള്‍ക്കായി അമേരിക്കയില്‍ ഈ ആഴ്ച അപേക്ഷ നല്‍കിയത്. റിപോര്‍ട്ടുകള്‍ അനുസരിച്ച് തൊഴില്‍രഹിത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷയില്‍ ക്രമാതീതമായ വര്‍ധനവാണെന്നാണ് വ്യക്തമാവുന്നത്. കഴിഞ്ഞയാഴ്ച 33 ലക്ഷം തൊഴില്‍ അപേക്ഷകളാണ് വന്നത്. മാര്‍ച്ച് 28ന് അവസാനിച്ച തൊഴില്‍രഹിത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷയിലാണ് 33 ലക്ഷം അപേക്ഷകള്‍ വന്നത്.
യുഎസിന്റെ വലിയ ഭാഗങ്ങള്‍ ഇപ്പോള്‍ പൂട്ടിയിരിക്കുന്നതിനാല്‍ റീട്ടെയില്‍, റെസ്റ്റോറന്റുകള്‍, യാത്ര, ഹോട്ടലുകള്‍, ഒഴിവുസമയ വ്യവസായങ്ങള്‍ എന്നിവയില്‍ ജോലിചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുകയും നഷ്ടം വ്യാപിക്കുകയും ചെയ്യുന്നു. എണ്ണവില ഇടിഞ്ഞതോടെ ജനറല്‍ ഗ്യാസ് കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നു. ജനറല്‍ ഇലക്ട്രിക് ഉള്‍പ്പെടെയുള്ള എന്‍ജിനീയറിങ് സ്ഥാപനങ്ങള്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. ഹോട്ടലുകളാണ് കൊവിഡ് മൂലം അമേരിക്കയില്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത്. ഒപ്പം നിര്‍മാണമേഖലയെയും വിപണനമേഖലയെയും കൊവിഡ് കാര്യമായി ബാധിച്ചിട്ടുണ്ട്.
എല്ലാ മേഖലകളിലും നഷ്ടം രേഖപ്പെടുത്തിയതോടെ പിരിച്ചുവിടലുകള്‍ വ്യാപകമായിരുന്നു. അമേരിക്കയിലെ തൊഴില്‍ നഷ്ടത്തെ സംബന്ധിച്ച് സാമ്പത്തികവിദഗ്ധര്‍ പ്രവചിച്ച കണക്കുകളെക്കാള്‍ കൂടുതലാണ് ഇപ്പോഴത്തെ റിപോര്‍ട്ടിലെ കണക്കുകള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 27,000 ലേറെ പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഒപ്പം 7,403 പേര്‍ മരിക്കുകയും ചെയ്തു. അതും ഏറ്റവും കൂടുതല്‍ ന്യൂയോര്‍ക്ക് നഗരത്തിലും.