കൊവിഡ് വീണ്ടും പിടിമുറുക്കുന്നു; ഷാങ്ഹായിയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ചൈന

രണ്ടു മാസം നീണ്ട സമ്പൂര്‍ണ ലോക്ഡൗണ്‍ പിന്‍വലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

Update: 2022-06-04 02:26 GMT

ചൈന: കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഷാങ്ഹായിയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ചൈന. രണ്ടു മാസം നീണ്ട സമ്പൂര്‍ണ ലോക്ഡൗണ്‍ പിന്‍വലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. നഗരത്തിലെ ജിന്‍ഗാന്‍, പുഡോംഗ് മേഖലയിലാണ് പുതിയ ലോക്ഡൗണ്‍. കഴിഞ്ഞ ദിവസം ഇവിടെ പുതുതായി ഏഴു കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

14 ദിവസത്തേക്കാണ് നിയന്ത്രണം. ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായ് രണ്ടുമാസം പൂര്‍ണമായി അടച്ചിട്ടതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ലോക്ഡൗണ്‍ പിന്‍വലിച്ച സമയത്തും യാത്രാനിയന്ത്രണം കര്‍ശനമാക്കിയിരുന്നു. രണ്ട് ദിവസത്തിനിടെ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമായിരുന്നു യാത്രാ അനുമതി നല്‍കിയിരുന്നത്.

Tags:    

Similar News