24 മണിക്കൂറിനിടെ ആറുലക്ഷം കേസുകള്‍; ലോകത്ത് ഒമ്പതുകോടി കടന്ന് കൊവിഡ് രോഗികള്‍, ബ്രിട്ടനില്‍ തീവ്രവ്യാപനം
19,43,131 മരണവും രേഖപ്പെടുത്തി. 6,48,13,561 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 2,39,34,933 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ ഒരുലക്ഷത്തോളം പേരുടെ നില ഗുരുതരമായി തുടരുകയാണ്.
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. വിവിധ രാജ്യങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 6.12 ലക്ഷം പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. 8,836 പേര്‍ക്ക് ജീവനും നഷ്ടമായി. ആകെ വൈറസ് ബാധിതരുടെ എണ്ണം ലോകത്ത് ഒമ്പതുകോടി കടന്നിരിക്കുകയാണ്. 19,43,131 മരണവും രേഖപ്പെടുത്തി. 6,48,13,561 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 2,39,34,933 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ ഒരുലക്ഷത്തോളം പേരുടെ നില ഗുരുതരമായി തുടരുകയാണ്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, യുകെ, ഫ്രാന്‍സ്, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളാണ് രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യപത്തിലുള്ളത്. ഇതില്‍ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയ ബ്രിട്ടനില്‍ തീവ്ര രോഗവ്യാപനമാണുണ്ടാവുന്നത്. കഴിഞ്ഞ ഒറ്റദിവസം 54,940 പേര്‍ക്കാണ് ഇവിടെ വൈറസ് സ്ഥിരീകരിച്ചത്. 563 മരണവും രേഖപ്പെടുത്തി. ആകെ മൂന്നുലക്ഷത്തിലധികം പേരാണ് വൈറസ് ബാധിതരായിട്ടുള്ളത്. ഇതില്‍ 81,431 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അമേരിക്കയിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.
ആകെ രോഗികളുടെ എണ്ണം രണ്ടുകോടി മറികടന്നു. 3,83,275 പേരാണ് ഇതുവരെ മരണപ്പെട്ടത്. രണ്ടുലക്ഷത്തിലധികം പേരാണ് ഒരുദിവസം അമേരിക്കയില്‍ വൈറസ് ബാധിതരായത്. വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 2,29,17,334 (3,83,275), ഇന്ത്യ- 1,04,67,431 (1,51,198), ബ്രസീല്‍- 81,05,790 (2,03,140), റഷ്യ- 34,01,954 (61,837), യുകെ- 30,72,349 (81,431), ഫ്രാന്‍സ്- 27,83,256 (67,750), തുര്‍ക്കി- 23,26,256 (22,807), ഇറ്റലി- 22,76,491 (78,755), സ്‌പെയിന്‍- 20,50,360 (51,874), ജര്‍മനി- 19,29,353 (41,434).