കൊവിഡ്: ലോകത്ത് 70.91 ലക്ഷം വൈറസ് ബാധിതര്‍; മരണം നാലുലക്ഷം കടന്നു, അമേരിക്കയില്‍ മാത്രം 20 ലക്ഷം രോഗികള്‍

24 മണിക്കൂറിനിടെ 1.13 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 70,91,634 ആയി.

Update: 2020-06-08 04:13 GMT

വാഷിങ്ടണ്‍: ലോകമാകെ പടര്‍ന്നുപിടിച്ച കൊവിഡ് ബാധയ്ക്ക് ശമനമില്ല. ഓരോ ദിവസം കഴിയുന്തോറും രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്ത് വൈറസ് കണ്ടെത്തിയശേഷം അതിവേഗത്തിലാണ് ലക്ഷങ്ങളിലേക്ക് കണക്കുകള്‍ കുതിച്ചത്. ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നുവെന്നതാണ് പുതിയ കണക്ക്. 24 മണിക്കൂറിനിടെ 1.13 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 70,91,634 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകരാജ്യങ്ങളിലായി 3,382 പേര്‍കൂടി മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 4,06,192 ആയിരിക്കുകയാണ്. ഇതുവരെ ആകെ 34,61,061 പേര്‍ രോഗമുക്തരായി. 32,24,381 പേരാണ് രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 53,753 പേരുടെ നില ഗുരുതരമാണ്. അമേരിക്കയിലാണ് ഇപ്പോഴും രോഗികളുടെ എണ്ണം കുതിച്ചുകൊണ്ടിരിക്കുന്നത്. പുതിയ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ വൈറസ് ബാധിതരുടെ എണ്ണം 2,007,449 ആണ്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 18,905 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 373 മരണവുമുണ്ടായി. ആകെ 1,12,469 പേരാണ് ഇതുവരെ രാജ്യത്ത് മരണപ്പെട്ടത്.

7,67,708 പേര്‍ രോഗമുക്തരായി. 11,33,272 പേര്‍ ഇപ്പോള്‍ ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 16,923 പേരുടെ നില ഗുരുതരവുമാണ്. വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം ഇപ്രകാരമാണ്, ബ്രാക്കറ്റില്‍ മരണപ്പെട്ടവര്‍: ബ്രസീല്‍- 6,91,962 (37,312), റഷ്യ- 4,67,673 (5,859), സ്‌പെയിന്‍- 2,88,630 (27,136), യുകെ- 2,86,194 (40,542), ഇന്ത്യ- 2,57,486 (7,207), ഇറ്റലി- 2,34,998 (33,899), പെറു- 1,96,515 (5,465), ജര്‍മനി- 1,85,869 (8,776), ഇറാന്‍- 1,71,789 (8,281), തുര്‍ക്കി- 1,70,132 (4,692), ഫ്രാന്‍സ്- 1,53,977 (29,155).  

Tags:    

Similar News