സൈനിക തൊപ്പി ധരിച്ചു മല്‍സരം: ഇന്ത്യന്‍ ടീമിനെതിരേ നടപടി ആവശ്യപ്പെട്ട് പാകിസ്താന്‍
കറാച്ചി: സൈനിക തൊപ്പി ധരിച്ചു കളിക്കാനിറങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരേ നടപടി വേണമെന്നു അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് (എസിസി) പാകിസ്താന്‍. റാഞ്ചിയില്‍ ആസ്‌ത്രേലിയക്കെതിരേ നടന്ന ഏകദിന മല്‍സരത്തിലാണ് ഇന്ത്യന്‍ ടീം സൈനിക തൊപ്പി ധരിച്ചു മല്‍സരത്തിനിറങ്ങിയത്. പുല്‍വാമ ആക്രമണത്തില്‍ സൈനികരോടു അനുഭാവം പ്രകടിപ്പിച്ചാണ് ഇന്ത്യന്‍ ടീം സൈനിക തൊപ്പി ധരിച്ചു മല്‍സരത്തിനിറങ്ങിയത്. മല്‍സരത്തില്‍ ലഭിക്കുന്ന പ്രതിഫം ജവാന്‍മാരുടെ കുടുംബത്തിനു നല്‍കുമെന്നും ടീം അറിയിച്ചിരുന്നു. കളിയെ രാഷ്ട്രീയവല്‍കരിക്കുന്നതാണ് ഇന്ത്യന്‍ ടീമിന്റെ നടപടിയെന്നു പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ നടപടിക്കെതിരേ പാക് വാര്‍ത്താ വിതരണ മന്ത്രി ഫവാദ് ചൗധരിയും രംഗത്തെത്തി. മാന്യന്‍മാരുടെ കളിയെന്നു വിശേഷിപ്പിക്കുന്ന ക്രിക്കറ്റിനെ ഇന്ത്യ രാഷ്ട്രീയവല്‍കരിച്ചുവെന്നായിരുന്നു ചൗധരിയുടെ ട്വീറ്റ്.