കേദര്‍ ജാദവും ധോണിയും മിന്നി; ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം

Update: 2019-03-02 15:28 GMT

ഹൈദരാബാദ്: ആസ്‌ത്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറുവിക്കറ്റ് ജയം. ഹൈദ്രാബാദില്‍ നടന്ന മല്‍സരത്തില്‍ കേദര്‍ ജാദവിന്റെയും ധോണിയുടെയും അപരാജിത കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് വിജയം നല്‍കിയത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 141 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ട്വന്റി പരമ്പര കൈവിട്ടുപോയതിന്റെ പാഠമുള്‍ക്കൊണ്ട ടീം ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസിസ് നിശ്ചിത ഓവറില്‍ 236 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ ഇന്ത്യ 10 പന്ത് ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം (240) കണ്ടു. 87 പന്തില്‍ നിന്നാണ് ജാദവ് 81 റണ്‍സെടുത്തത്. 72 പന്തില്‍ നിന്ന് 59 റണ്‍സാണ് ധോണി നേടിയത്. വിരാട് കോഹ്‌ലി (44), രോഹിത്ത് ശര്‍മ്മ(37) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ശിഖര്‍ ധവാന്‍ റണൊന്നുമെടുക്കാതെ പുറത്തായി. റായിഡു 13 റണ്‍സെടുത്ത് പുറത്തായി. നേരത്തെ ഇംഗ്ലണ്ട് നിരയില്‍ ഉസ്മാന്‍ ഖ്വാജ(50), മാര്‍ക്കസ് സ്റ്റോണിസ്(37), ഗ്ലെന്‍ മാക്‌സ്‌വെല്‍(40), അലക്‌സ് കേരേ(36), നഥാന്‍ കോള്‍ട്ടെര്‍(28) എന്നിവരുടെ മികവില്‍ 236 റണ്‍സെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി മുഹ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും കേദര്‍ ജാദവ് ഒരു വിക്കറ്റും വീഴ്ത്തി. സന്ദര്‍ശകര്‍ക്ക് വേണ്ടി നഥാന്‍ കോള്‍ടെര്‍, ആദം സാംബ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. 

Tags:    

Similar News