മൂന്നാം ഏകദിനം ഇന്ന്; ജയിച്ചാല്‍ ഓസീസ് മണ്ണില്‍ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര
മെല്‍ബണില്‍ ഇന്നു ജയിച്ചാല്‍ ഇന്ത്യയ്ക്ക് 2-1നു പരമ്പര സ്വന്തമാക്കാം. മൂന്നു വര്‍ഷം മുന്‍പ്, 2016ലാണ് രണ്ടു ടീമുകളും തമ്മില്‍ ഇവിടെ കന്നി ഏകദിന പരമ്പര കളിച്ചത്. അന്ന് ആതിഥേയര്‍ 4-1നു ജയിച്ചു.
മെല്‍ബണ്‍: ആസ്േ്രതലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര എന്ന ചരിത്രനേട്ടത്തിനു പിന്നാലെ ആദ്യ ഏകദിന പരമ്പരയും കൈപ്പിടിയില്‍ ഒതുക്കാനൊരുങ്ങി ഇന്ത്യ. മെല്‍ബണില്‍ ഇന്നു ജയിച്ചാല്‍ ഇന്ത്യയ്ക്ക് 2-1നു പരമ്പര സ്വന്തമാക്കാം. മൂന്നു വര്‍ഷം മുന്‍പ്, 2016ലാണ് രണ്ടു ടീമുകളും തമ്മില്‍ ഇവിടെ കന്നി ഏകദിന പരമ്പര കളിച്ചത്. അന്ന് ആതിഥേയര്‍ 4-1നു ജയിച്ചു. അതിനു മുന്‍പും ശേഷവും കളിച്ചതെല്ലാം മറ്റൊരു ടീം കൂടി ഉള്‍പ്പെട്ട ടൂര്‍ണമെന്റുകളായിരുന്നു.
സിഡ്‌നിയിലെ ആദ്യ ഏകദിനം ആസ്‌ത്രേലിയയും അഡലെയ്ഡിലെ രണ്ടാം ഏകദിനം ഇന്ത്യയും ജയിച്ചെങ്കിലും ഇന്നത്തെ കളിയില്‍ ഇന്ത്യയ്ക്കു തന്നെയാണ് മുന്‍തൂക്കം. 298 റണ്‍സ് പിന്തുടര്‍ന്നു ജയിച്ചതും കോഹ്‌ലിയും ധോണിയുമെല്ലാം ഫോമിലായതും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു. സീം ബോളിങ് ഓള്‍റൗണ്ടറായ വിജയ് ശങ്കറിനോ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനോ ഇന്ന് അവസരം കിട്ടിയേക്കാം.
ഇന്ത്യന്‍ ടീം ഇവരില്‍ നിന്ന്: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹ്മദ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, വിജയ് ശങ്കര്‍.
ആസ്േ്രതലിയന്‍ ടീം: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജയ് റിച്ചാഡ്‌സണ്‍, പീറ്റര്‍ സിഡില്‍, ബില്ലി സ്റ്റാന്‍ലേക്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ആദം സാംപ. രാവിലെ 7.50 മുതലാണ് മല്‍സരം.