ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം

Update: 2021-04-22 01:18 GMT

പോര്‍ട്ട്‌ബ്ലെയര്‍: ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയില്ല. വ്യാഴാഴ്ച പുലര്‍ച്ചെ 1:04നായിരുന്നു ഭൂചലനമുണ്ടായത്.

പോര്‍ട്ട്‌ബ്ലെയറില്‍നിന്ന് 97 കിലോമീറ്റര്‍ കിഴക്ക് ഭാഗത്തായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

Tags:    

Similar News