ഫന്റാസ്‌പോര്‍ട്ടോ ചലച്ചിത്രമേള; ഇന്ത്യയിലെ മികച്ച നടന്‍ ടൊവിനോ തോമസ്; അവാര്‍ഡിനര്‍ഹനാക്കിയത് 'അദൃശ്യജാലകങ്ങള്‍'

Update: 2024-03-10 16:24 GMT

ലിസ്ബണ്‍: പോര്‍ച്ചുഗലിലെ പ്രധാന അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഫന്റാസ്‌പോര്‍ട്ടോ ചലച്ചിത്രമേളയില്‍ മികച്ച നടനായി ടോവിനോ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. ഡോ.ബിജു സംവിധാനം ചെയ്ത 'അദൃശ്യജാലകങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയമാണ് ടൊവിനോയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.ഫന്റാസ്‌പോര്‍ട്ടോ ചലച്ചിത്രമേളയുടെ 44-ാമത് എഡിഷനില്‍ ഔദ്യോഗിക മത്സരവിഭാഗത്തിലും ഏഷ്യന്‍ ചിത്രങ്ങള്‍ക്കുള്ള ഓറിയന്റ് എക്‌സ്പ്രസ്സ് മത്സരവിഭാഗത്തിലുമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ നടന്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. 2024 മാര്‍ച്ച് ഒന്നു മുതല്‍ പത്തുവരെ നടന്ന മേളയില്‍ പ്രദര്‍ശിപ്പിച്ച ഏക ഇന്ത്യന്‍ ചിത്രമാണ് 'അദൃശ്യജാലകം'.

ടൊവിനോയ്ക്ക് പുറമെ നിമിഷ സജയന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. രാധികാ ലാവുവിന്റെ എല്ലനാര്‍ ഫിലിംസും മൈത്രി മൂവി മേക്കേഴ്‌സും, ടോവിനോ തോമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മൂന്നുതവണ ഗ്രാമി അവാര്‍ഡ് നേടിയ റിക്കി കേജ് ആണ് സംഗീതസംവിധാനം.


Tags:    

Similar News