24 മണിക്കൂറിനിടെ അഞ്ചുലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 5.53 കോടി കടന്നു, 3.84 കോടിയാളുകള്‍ക്ക് രോഗമുക്തി
അമേരിക്കയില്‍ ഒറ്റദിവസം 1,62,149 പേര്‍ക്ക് രോഗം പിടിപെട്ടു. ഇന്ത്യയില്‍ 28,555 പേര്‍ക്കും ബ്രസീലില്‍ 13,647 പേര്‍ക്കും റഷ്യയില്‍ 22,778 പേര്‍ക്കും ഇറ്റലിയില്‍ 27,354 പേര്‍ക്കുമാണ് 24 മണിക്കൂറിനിടെ കൊവിഡ് പോസിറ്റീവായത്.
വാഷിങ്ടണ്‍: ലോകത്ത് 24 മണിക്കൂറിനിടെ അഞ്ചുലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7,305 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വിവിധ രാജ്യങ്ങളിലായി ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,53,45,424 ആയി ഉയര്‍ന്നു. ഇതുവരെ 13,32,100 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ 3,84,90,104 പേരുടെ രോഗം ഭേദമായി. 1,55,23,220 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 99,739 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, സ്‌പെയിന്‍, യുകെ, അര്‍ജന്റീന, ഇറ്റലി, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ് രോഗവ്യാപനം കൂടുതലായുള്ളത്.
അമേരിക്കയില്‍ ഒറ്റദിവസം 1,62,149 പേര്‍ക്ക് രോഗം പിടിപെട്ടു. ഇന്ത്യയില്‍ 28,555 പേര്‍ക്കും ബ്രസീലില്‍ 13,647 പേര്‍ക്കും റഷ്യയില്‍ 22,778 പേര്‍ക്കും ഇറ്റലിയില്‍ 27,354 പേര്‍ക്കുമാണ് 24 മണിക്കൂറിനിടെ കൊവിഡ് പോസിറ്റീവായത്. ഏറ്റവും കൂടുതല്‍ പ്രതിദിന മരണം റിപോര്‍ട്ട് ചെയ്തിരിക്കുന്നതും അമേരിക്കയിലാണ്- 739. ആകെ 1,15,38,057 കൊവിഡ് രോഗികളാണ് അമേരിക്കയിലുള്ളത്. ഇവിടെ 2,52,651 ജീവനുകളാണ് പൊലിഞ്ഞത്. വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്.
രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 1,15,38,057 (2,52,651), ഇന്ത്യ- 88,74,172 (1,30,559), ബ്രസീല്‍- 58,76,740 (1,66,067), ഫ്രാന്‍സ്- 19,91,233 (45,054), റഷ്യ- 19,48,603 (33,489), സ്‌പെയിന്‍- 15,21,899 (41,253), യുകെ- 13,90,681 (52,147), അര്‍ജന്റീന- 13,18,384 (35,727), ഇറ്റലി- 12,05,881 (45,733), കൊളംബിയ- 12,05,217 (34,223). മെക്‌സിക്കോ, പെറു, ജര്‍മനി, ഇറാന്‍, ദക്ഷിണാഫ്രിക്ക, പോളണ്ട്, ഉക്രെയ്ന്‍, ബെല്‍ജിയം, ചിലി, ചിലി, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷത്തിനും 10 ലക്ഷത്തിനുമിടയിലാണ്.