ജര്‍മനിയില്‍ രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് മസ്ജിദുകള്‍ ആക്രമിക്കപ്പെട്ടു
നോര്‍ത്ത് റിനെ വെസ്റ്റ്ഫാലിയയിലെ കാമനിലുള്ള ഇയുപ് സുല്‍ത്താന്‍ മസ്ജിദ്, മധ്യ ജര്‍മനിയിലെ ഹെസ്സനിലുള്ള കാസല്‍ സെന്‍ട്രല്‍ മസ്ജിദ്, ഉത്തര പടിഞ്ഞാറന്‍ ജര്‍മനിയിലെ ബ്രമനിലുള്ള മസ്ജിദ് എന്നിവയാണ് ആക്രമണത്തിനിരയായതെന്ന് തുര്‍ക്കിഷ് ഇസ്ലാമിക് യൂനിയന്‍ ഓഫ് റിലീജ്യസ് അഫയേഴ്‌സ് നേതാവ് മുസ്തഫ കോസ് പറഞ്ഞു.
കൊളോണ്‍: ജര്‍മനിയില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മൂന്ന് മസ്ജിദുകള്‍ ആക്രമിക്കപ്പെട്ടതായി പ്രാദേശിക തുര്‍ക്കിഷ് മുസ്‌ലിം നേതാവ്. നോര്‍ത്ത് റിനെ വെസ്റ്റ്ഫാലിയയിലെ കാമനിലുള്ള ഇയുപ് സുല്‍ത്താന്‍ മസ്ജിദ്, മധ്യ ജര്‍മനിയിലെ ഹെസ്സനിലുള്ള കാസല്‍ സെന്‍ട്രല്‍ മസ്ജിദ്, ഉത്തര പടിഞ്ഞാറന്‍ ജര്‍മനിയിലെ ബ്രമനിലുള്ള മസ്ജിദ് എന്നിവയാണ് ആക്രമണത്തിനിരയായതെന്ന് തുര്‍ക്കിഷ് ഇസ്ലാമിക് യൂനിയന്‍ ഓഫ് റിലീജ്യസ് അഫയേഴ്‌സ് നേതാവ് മുസ്തഫ കോസ് പറഞ്ഞു.
ഇയുപ് സുല്‍ത്താന്‍ മസ്ജിദിന്റെ മതിലില്‍ മുസ്്‌ലിംകള്‍ പുറത്തു പോവുക എന്നാവശ്യപ്പെടുന്ന പ്രകോപനപരമായ ചിത്രങ്ങള്‍ വരച്ചുവയ്ക്കുകയായിരുന്നു. കാസല്‍ സെന്‍ട്രല്‍ മസ്ജിദിനു നേരെ കല്ലേറ് നടത്തി കേടുപാട് വരുത്തി. ബ്രെമനിലെ മസ്ജിദില്‍ ഖുര്‍ആന്‍ കത്തിച്ചു.
ഭയത്തിലാണ് പ്രാര്‍ഥനകള്‍ നടക്കുന്നത്. പ്രാര്‍ഥനാ വേളകളില്‍ വാതിലുകള്‍ മുഴുവന്‍ അടച്ചിടുന്ന കാര്യം പരിഗണനയിലാണെന്നും കോസ് പറഞ്ഞു. ആക്രമികളെക്കുറിച്ച് പോലിസ് അന്വേഷിച്ചുവരികയാണെന്നും ഉടന്‍ അറസ്റ്റിലാവുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്പില്‍ ഇസ്‌ലാം വിരുദ്ധ ഗ്രൂപ്പുകള്‍ രാഷ്ട്രീയ രംഗത്ത് കൂടുതല്‍ ശക്തിയാര്‍ജിക്കുന്നതിനിടെയാണ് മസ്ജിദുകള്‍ക്കെതിരേ ആക്രമണം. ന്യൂസിലന്റിലെ മസ്ജിദുകള്‍ക്കു നേരെ ഈയിടെ നടന്ന ആക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടിരുന്നു.