യൂറോപ്പിനെ കുരുതിക്കളമാക്കാന്‍ ലക്ഷ്യമിട്ട് തീവ്ര ക്രിസ്ത്യന്‍ സംഘം; മിസൈല്‍ ഉള്‍പ്പടെയുള്ള വന്‍ ആയുധശേഖരം പിടിച്ചെടുത്തു

മുസ്‌ലിംകള്‍ക്കെതിരേ പ്രയോഗിക്കാന്‍ ശേഖരിച്ച ആകാശത്ത് നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈല്‍, നൂറുകണക്കിന് തോക്കുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, യന്ത്രത്തോക്കുകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

Update: 2019-07-16 17:44 GMT

റോം: തീവ്ര ക്രിസ്ത്യന്‍ വലതുപക്ഷ സംഘങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഇറ്റാലിയന്‍ പോലിസ് നടത്തിയ റെയ്ഡില്‍ മുസ്‌ലിംകള്‍ക്കെതിരേ പ്രയോഗിക്കാന്‍ ശേഖരിച്ച വന്‍ അത്യാധുനിക സൈനിക ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള വന്‍ ആയുധ ശേഖരം പിടികൂടി.ആകാശത്ത് നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈല്‍, നൂറുകണക്കിന് തോക്കുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, യന്ത്രത്തോക്കുകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

തീവ്രവാദവും സംഘടിത കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്ന ദി ഡിഗോസ് നിയമ നിര്‍വ്വഹണ ഏജന്‍സി ഫോര്‍ലി, മിലാന്‍, നോവാര, വറീസ് എന്നിവിടങ്ങളിലെ പോലിസിന്റെ സഹായത്തോടെയാണ് തുറിനില്‍ നടത്തിയ റെയ്ഡിലാണ് വന്‍ നശീകരണ ശേഷിയുള്ള ഈ അത്യാധുനിക ആയുധങ്ങള്‍ കണ്ടെടുത്തത്.


ഇറ്റാലിയന്‍ ചരിത്രത്തില്‍ ഇത്രയധികം സൈനിക ആയുധങ്ങള്‍ റെയ്ഡില്‍ പിടികൂടുന്നത് ആദ്യമായിട്ടാണെന്ന് അധികൃതര്‍ അറിയിച്ചു. യൂറോപ്പിലുടനീളം സംഘടിത ആക്രമണങ്ങള്‍ക്കായി ആയുധങ്ങള്‍ ശേഖരിച്ച് വരികയായിരുന്ന ഇറ്റലിയിലെ തീവ്ര ക്രിസ്ത്യന്‍ വലതുപക്ഷം ന്യൂനപക്ഷങ്ങളെയും മുസ്‌ലിംകളെയും ലക്ഷ്യമിട്ട് വരും മാസങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.

നവ ഫാസിസ്റ്റുകളായ ഫോര്‍സ നുവോവ പാര്‍ട്ടിയുടെ മുന്‍ സ്ഥാനാര്‍ഥി ഫാബിയോ ഡെല്‍ ബെര്‍ജിയോലോ (50) ഉള്‍പ്പെടെയുള്ള മൂന്നു പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍നിന്നു വന്‍തോതില്‍ ആയുധങ്ങളും നവ നാസി പ്രചാരണ ലഘുലേഖകളും ഹിറ്റലറിന്റെ സ്മരണികയും പിടിച്ചെടുത്തിട്ടുണ്ട്.അറസ്റ്റിലായ മറ്റുരണ്ടു പേരില്‍ ഒരാള്‍ 42കാരനായ സ്വിസ് പൗരനും മറ്റൊരാള്‍ 52കാരനായ ഇറ്റാലിയന്‍ പൗരനുമാണ്.റെയ്ഡില്‍ ഖത്തര്‍ സൈന്യം ഉപയോഗിക്കുന്ന 800 കി.ഗ്രാം തൂക്കംവരുന്ന ആകാശത്ത് നിന്നു ആകാശത്തേക്ക് തൊടുക്കാവുന്ന മാത്ര മിസൈലാണ് പിടികൂടിയത്. കൂടാതെ പുതുതലമുറയില്‍നിരവധിയന്ത്രത്തോക്കുകളും പോലിസ് പിടികൂടി.

ഡെല്‍ ബെര്‍ജിയോലോ വാട്ട്‌സ്ആപ്പ് മെസേജിങ് സേവനത്തിലൂടെ വില്‍പ്പനയ്ക്കായി മിസൈലിന്റെ ഫോട്ടോകള്‍ അയച്ചത് ഇറ്റാലിയന്‍ പോലിസിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് അന്വേഷണവും റെയ്ഡു നടന്നത്. റെയ്ഡിനു മുമ്പ് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.

Tags:    

Similar News