ഗള്‍ഫ് വിമാനങ്ങള്‍ പാകിസ്താന്‍ സര്‍വീസ് നിര്‍ത്തിവച്ചു

എമിറേറ്റ്‌സ് എയര്‍ലൈന്‍, ഇത്തിഹാദ്, ഫ്‌ളൈ ദുബയ്, ഒമാന്‍ എയര്‍വെയ്‌സ്, സൗദി എയര്‍ലൈന്‍സ്, ഗള്‍ഫ് എയര്‍, കുവൈത്ത് എയര്‍വെയ്‌സ്, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്‌സ് തുടങ്ങിയ വിമാനങ്ങളാണ് സര്‍വീസ് നിര്‍ത്തിവച്ചത്

Update: 2019-02-27 20:38 GMT

ദുബയ്: ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫ് വിമാന കമ്പനികള്‍ പാകിസ്താനിലേക്ക് പറക്കുന്ന എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു. എമിറേറ്റ്‌സ് എയര്‍ലൈന്‍, ഇത്തിഹാദ്, ഫ്‌ളൈ ദുബയ്, ഒമാന്‍ എയര്‍വെയ്‌സ്, സൗദി എയര്‍ലൈന്‍സ്, ഗള്‍ഫ് എയര്‍, കുവൈത്ത് എയര്‍വെയ്‌സ്, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്‌സ് തുടങ്ങിയ വിമാനങ്ങളാണ് സര്‍വീസ് നിര്‍ത്തിവച്ചത്. എയര്‍ ഇന്ത്യ അടക്കമുള്ള ഇന്ത്യന്‍ വിമാന കമ്പനികള്‍ പാകിസ്താന്‍ വ്യോമയാന പാത അടച്ചതിനാല്‍ ഈ റൂട്ട് ഒഴിവാക്കിയാണ് ഇന്ത്യയിലേക്കും തിരിച്ചും പറക്കുന്നത്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ ഗള്‍ഫിലേക്കും തിരിച്ചുമുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ പലതും സര്‍വീസ് റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. ദുബയില്‍ നിന്നു ഇന്നലെ കോഴിക്കോട്ടേക്ക് പറക്കേണ്ടിയിരുന്ന സ്‌പെയ്‌സ് ജെറ്റ് സര്‍വീസ് റദ്ദാക്കിയതില്‍പെടും. പല യൂറോപ്യന്‍ രാജ്യങ്ങളും പാകിസ്തസ്ഥാനിലേക്കുള്ള സര്‍വീസ് റദ്ദാക്കിയിരിക്കുകയാണ്. പാകിസ്താനിലേക്കുള്ള വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് നിരവധി പാകിസ്താനി യാത്രക്കാരാണ് ഗള്‍ഫ് രാജ്യങ്ങളിലടക്കമുള്ള വിമാനത്താവളങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്.




Tags:    

Similar News