ആദ്യ വനിതാ ഡിഫന്‍സ് അറ്റാഷെയായി വിങ് കമാന്‍ഡര്‍ അഞ്ജലി സിങ്

വിദേശത്ത് സൈനികനയതന്ത്രജ്ഞയായി നിയമിതയാവുന്ന ആദ്യത്തെ വനിതാ ഇന്ത്യന്‍ സായുധസേനാ ഓഫിസര്‍ എന്ന ബഹുമതിക്കാണ് അഞ്ജലി സിങ് ഇതോടെ അര്‍ഹയായിരിക്കുന്നത്. 41 വയസുകാരിയായ അഞ്ജലി ബിഹാര്‍ സ്വദേശിയാണ്.

Update: 2019-09-17 02:47 GMT

മോസ്‌കോ: മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ ആദ്യമായി വനിതാ ഡിഫന്‍സ് അറ്റാഷെയും. വിങ് കമാന്‍ഡര്‍ അഞ്ജലി സിങ് ഡപ്യൂട്ടി എയര്‍ അറ്റാഷെയായി നിയമിതയായി. സപ്തംബര്‍ 10ന് ചുമതലയേറ്റതായി മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. വിദേശത്ത് സൈനികനയതന്ത്രജ്ഞയായി നിയമിതയാവുന്ന ആദ്യത്തെ വനിതാ ഇന്ത്യന്‍ സായുധസേനാ ഓഫിസര്‍ എന്ന ബഹുമതിക്കാണ് അഞ്ജലി സിങ് ഇതോടെ അര്‍ഹയായിരിക്കുന്നത്. 41 വയസുകാരിയായ അഞ്ജലി ബിഹാര്‍ സ്വദേശിയാണ്. മിഗ് 29 യുദ്ധവിമാനത്തിലാണു പരിശീലനം നേടിയത്.

വ്യോമസേനയില്‍ 17 വര്‍ഷമായി സേവനം ചെയ്യുന്ന അഞ്ജലി എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറാണ്. സൈന്യത്തിലെ വനിതകള്‍ക്ക് ആഗോളതലത്തില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് നിയമനം. 2019 ജൂലൈ 1 മുതല്‍ എട്ട് യുദ്ധവിമാന പൈലറ്റുമാര്‍ ഉള്‍പ്പെടെ 1,905 വനിതാ ഉദ്യോഗസ്ഥര്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. തന്ത്രപ്രധാനമായ ആവശ്യങ്ങള്‍ക്കനുസരിച്ച് വനിതാ യുദ്ധവിമാന പൈലറ്റുമാരെ വ്യോമസേനയില്‍ വിന്യസിക്കുമെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപാദ് യെസോ നായിക് വ്യക്തമാക്കി. 

Tags:    

Similar News