ലെബനന്‍ അതിര്‍ത്തിയില്‍ വന്‍ സൈനിക വിന്യാസവുമായി ഇസ്രായേല്‍; തീവ്രമായ ഓപ്പറേഷനെന്ന് നെതന്യാഹു

Update: 2024-06-06 05:24 GMT

ലെബനന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി ഇസ്രായേല്‍. തീവ്രമായ ഓപ്പറേഷന് ഇസ്രായേല്‍ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ലെബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുള്ളയും ഇസ്രായേല്‍ സൈന്യവും തമ്മില്‍ യുദ്ധസമാന അന്തരീക്ഷം നിലനില്‍ക്കെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. വടക്കന്‍ മേഖലയില്‍ സുരക്ഷ പുനഃസ്ഥാപിക്കുമെന്ന് അതിര്‍ത്തി സന്ദര്‍ശന വേളയില്‍ നെതന്യാഹു പറഞ്ഞിരുന്നു.

സുരക്ഷ പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികള്‍ ആഹ്വാനം ചെയ്ത് ദേശീയ സുരക്ഷാ മന്ത്രി ഇറ്റമര്‍ ബെന്‍ ഗ്വിര്‍, ധനമന്ത്രി ബെസാലേല്‍ സ്മൃത എന്നിവരും രംഗത്തുണ്ട്. ''അവര്‍ ഞങ്ങളെ ഇവിടെ കത്തിക്കുന്നു, എല്ലാ ഹിസ്ബല്ല കോട്ടകളും കത്തിച്ച് നശിപ്പിക്കപ്പെടണം. യുദ്ധം!'' എന്നാണ് ബെന്‍ ഗ്വിര്‍ ടെലഗ്രാമില്‍ പോസ്റ്റ് ചെയ്തത്. എഫ്പി കണക്ക് പ്രകാരം മേഖലയിലെ സംഘര്‍ഷത്തില്‍ ഇതുവരെ ലെബനനിലെ 88 പൗരന്മാര്‍ ഉള്‍പ്പെടെ 455 പേര്‍ കൊല്ലപ്പെട്ടിരുന്നു.




Tags:    

Similar News