വെനിസ്വേല: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് വെനിസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മദ്യുറോ. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ രാജ്യം വിടണമെന്നമെന്നും മദ്യുറോ നിര്‍ദേശിച്ചിട്ടുണ്ട്. മദ്യുറോയുടെ എതിരാളിയായ ജുവാന്‍ ഗ്വഡോ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചപ്പോള്‍ അമേരിക്ക പിന്തുണച്ചിരുന്നു. ഈ തീരുമാനമാണ് അമേരിക്കക്കെതിരേ നിലപാടെടുക്കാന്‍ കാരണമായത്.ഏതൊക്കെ രാജ്യം അംഗീകരിച്ചാലും ഗ്വഡോയെ പ്രസിഡന്റായി കാണാന്‍ കഴിയില്ലെന്നും താന്‍ തന്നെയാണ് പ്രസിഡന്റെന്നും മദ്യുറോ വ്യക്തമാക്കി. എന്നാല്‍ മദ്യുറോ ഭരണത്തിനെതിരേ വെനിസ്വലയിലെ തെരുവുകളില്‍ പ്രക്ഷോഭങ്ങള്‍ തുടരുകയുമാണ്.