ലണ്ടന്‍: പാകിസ്താനി സാമൂഹിക പ്രവര്‍ത്തകയും സമാധാന നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായ് (24) വിവാഹിതയായി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസര്‍ മാലിക്കാണ് വരന്‍. മലാല തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബ്രിട്ടനിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടിലായിരുന്നു വിവാഹച്ചടങ്ങ്.
Today marks a precious day in my life.
— Malala (@Malala) November 9, 2021
Asser and I tied the knot to be partners for life. We celebrated a small nikkah ceremony at home in Birmingham with our families. Please send us your prayers. We are excited to walk together for the journey ahead.
📸: @malinfezehai pic.twitter.com/SNRgm3ufWP
24കാരിയായ മലാലയും കുടുംബവും ബ്രിട്ടനിലാണ് നിലവില്‍ താമസിച്ചുവരുന്നത്. 'ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാവാന്‍ ഞാനും അസറും തീരുമാനിച്ചു'- മലാല വിവാഹ ഫോട്ടോ പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു. 2014 ല്‍ 17ാം വയസ്സിലാണ് മലാലയ്ക്ക് നൊബേല്‍ സമ്മാനം ലഭിക്കുന്നത്. നൊബേല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.