ഹിജാബിന്റെ പേരിലുള്ള വിദ്യാഭ്യാസ വിലക്ക് ഭയാനകം: മലാല യൂസഫ് സായ്

Update: 2022-02-08 17:31 GMT

ഹിജാബിന്റെ പേരില്‍ മുസ് ലിം വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസം തടയുന്നത് ഭയാനകമാണെന്ന് സമാധാന നൊബേല്‍ ജേതാവും പാകിസ്താനി വനിത വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായ്. മുസ് ലിം സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുന്നത് ഇന്ത്യന്‍ നേതാക്കള്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കര്‍ണാടകിയിലെ വിവിധ കോളജുകളിലെ ഹിജാബ് നിരോധനത്തെ കുറിച്ചുള്ള വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടായിരുന്നു മലാലയുടെ പ്രതികരണം.

കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് ചില കോളജുകളില്‍ ഹിജാബ് നിരോധിച്ചത് വലിയ വിവാദമായ സാഹചര്യത്തിലാണ് മലാലയുടെ പ്രതികരണം. ഉഡുപ്പിയില്‍ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു. ഹിജാബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ കാവി ഷാള്‍ അണിഞ്ഞ് കോളജുകളിലെത്തി പ്രതിഷേധിച്ചു. ഹിജാബ് ധരിച്ച് എത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ സംഘടിച്ചെത്തി ജയ് ശ്രീരാം മുഴക്കി ഭീഷണി മുഴക്കിയ സംഭവവും അരങ്ങേറി. വിവിധ കോളജുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരെ ഹിന്ദുത്വര്‍ ആക്രമണം അഴിച്ചു വിട്ടു.

Tags:    

Similar News