2040ഓടെ അമേരിക്കയില്‍ മുസ്‌ലിം ജനസംഖ്യ രണ്ടാമതെത്തുമെന്നു റിപോര്‍ട്ട്
വര്‍ഷം ലക്ഷം പേര്‍ എന്ന കണക്കിലാണ് മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നത്
ന്യൂയോര്‍ക്ക്: 2040ഓടെ അമേരിക്കയിലെ മുസ്ലിം ജനസംഖ്യ ഇരട്ടിയാവുമെന്നും ഇതോടെ മുസ്ലിം ജനസംഖ്യ രാജ്യത്തു രണ്ടാമതെത്തുമെന്നും റിപോര്‍ട്ട്. അമേരിക്കയിലെ വ്യത്യസ്ത മതങ്ങളെ കുറിച്ചു പഠനം നടത്തിയ പ്യൂ റിസര്‍ച്ച് സെന്റര്‍ ആണ് റിപോര്‍ട്ടു പുറത്തു വിട്ടത്. 2017ല്‍ അമേരിക്കയില്‍ 3.45 മില്ല്യണ്‍ മുസ്ലിംകളാണുള്ളത്. ആകെ ജനസംഖ്യയുടെ 1.1 ശതമാനമായ ഇത് 2040ഓടെ 8.1 മില്ല്യണ്‍ (2.1ശതമാനം) ആവുമെന്നും റിപോര്‍ട്ടു വ്യക്തമാക്കുന്നു. ഇതോടെ ക്രിസ്തുമതാനുയായികള്‍ക്കു ശേഷം മുസ്ലിംകള്‍ രാജ്യത്തു രണ്ടാമതായിത്തീരും. വര്‍ഷം ലക്ഷം പേര്‍ എന്ന കണക്കിലാണ് മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതെന്നു വ്യക്തമാക്കുന്ന റിപോര്‍ട്ട്, ഇതു ജൂതന്‍മാരേക്കാള്‍ വളരെ വേഗത്തിലാണെന്നും വ്യക്തമാക്കുന്നു.