ദലൈലാമയുടെ ജന്മദിനമാഘോഷത്തിനു നേപ്പാളില്‍ വിലക്ക്
നേപ്പാളില്‍ ആകെ 20,000ത്തോളം തിബറ്റുകാര്‍ താമസിക്കുന്നുണ്ട്
കാഠ്മണ്ഡു: സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ 84ാമത് ജന്‍മദിനാഘോഷത്തിനു നേപ്പാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് ടിബറ്റന്‍ സമൂഹം സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ റദ്ദാക്കി. ആത്മഹത്യാ ഭീഷണി ഉള്‍പ്പെടെയുള്ള പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ആഘോഷ പരിപാടികള്‍ക്ക് അനുമതി റദ്ദാക്കിയതെന്ന് കാഠ്മണ്ഡു അസി. ഡിസ്ട്രിക്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ കൃഷ്ണ ബഹാദൂര്‍ കത്വാള്‍ പറഞ്ഞു. ഇതിനുപുറമെ, തിബറ്റന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന കാഠ്മണ്ഡു താഴ്‌വരയില്‍ സര്‍ക്കാര്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. നേപ്പാളില്‍ ആകെ 20,000ത്തോളം തിബറ്റുകാര്‍ താമസിക്കുന്നുണ്ട്. ദലൈലാമയെ ചൈനീസ് ഭരണകൂടം വിമതനായാണു വിശേഷിപ്പിക്കുന്നത്.