പാപ്പുവ ന്യൂഗ്വിനിയില്‍ ഭൂചലനം; ആളപായമില്ല

Update: 2020-11-13 02:18 GMT

പോര്‍ട്ട് മോറിസ്ബി: പാപ്പുവ ന്യൂഗ്വിനിയില്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

പാപ്പുവ ന്യൂ ഗ്വിനിയിലെ കിംബെയില്‍നിന്ന് 23 കിലോമീറ്റര്‍ കിഴക്ക് 122 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ (ഇഎംഎസ്‌സി) റിപോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 8.54 നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തെത്തുടര്‍ന്ന് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെങ്കിലും പ്രഭവകേന്ദ്രത്തിന്റെ പ്രദേശത്ത് നേരിയ പ്രകമ്പനമുണ്ടായി.

Tags:    

Similar News