'ജൊഹാനസ്ബര്‍ഗ് ഇനി വര്‍ണ്ണവിവേചന മുക്ത മേഖല'; സിറ്റി കൗണ്‍സില്‍ ഓഫിസിന് മുന്നില്‍ യാസര്‍ അറഫാത്തിന്റെ പ്രതിമ സ്ഥാപിച്ചു
ഇസ്രായേലിനുള്ള പിന്തുണയില്‍ പ്രതിഷേധിച്ച് ജോബര്‍ഗില്‍ മൂന്ന് വോട്ടുകള്‍ക്കായുള്ള ഡെമോക്രാറ്റിക് അലയന്‍സിന്റെ (ഡിഎ) അഭ്യര്‍ത്ഥന പാര്‍ട്ടി തള്ളിയതിനു പിന്നാലെയാണ് അല്‍ ജമാഅ പ്രതിമ സ്ഥാപിക്കുകയും നഗരത്തെ വര്‍ണ്ണവിവേചന രഹിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തത്.
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ജനതയുടെ ചെറുത്തുനില്‍പ്പും പ്രതിബദ്ധതയും ഫലസ്തീനികളുടെ ദുരവസ്ഥയില്‍ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ അല്‍ ജമാഅ ജൊഹാനസ്ബര്‍ഗ് സിറ്റി കൗണ്‍സില്‍ ഓഫിസിന് മുന്നില്‍ മുന്‍ പലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ പ്രതിമ സ്ഥാപിച്ചു. ഇതോടൊപ്പം അല്‍ ജമാഅ ജോബര്‍ഗ് നഗരത്തെ വര്‍ണ്ണവിവേചന രഹിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇസ്രായേലിനുള്ള പിന്തുണയില്‍ പ്രതിഷേധിച്ച് ജോബര്‍ഗില്‍ മൂന്ന് വോട്ടുകള്‍ക്കായുള്ള ഡെമോക്രാറ്റിക് അലയന്‍സിന്റെ (ഡിഎ) അഭ്യര്‍ത്ഥന പാര്‍ട്ടി തള്ളിയതിനു പിന്നാലെയാണ് അല്‍ ജമാഅ പ്രതിമ സ്ഥാപിക്കുകയും നഗരത്തെ വര്‍ണ്ണവിവേചന രഹിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തത്.
'ജോബര്‍ഗ് നഗരത്തിലെ ഡെമോക്രാറ്റിക് അലയന്‍സ് അതിന്റെ നിലനില്‍പ്പിന്റെ യഥാര്‍ത്ഥ സ്വഭാവവും ലക്ഷ്യവും പ്രകടമാക്കിയെന്നും ഇത് വര്‍ണ്ണവിവേചന രാഷ്ട്രമായ ഇസ്രായേലുമായുള്ള അവരുടെ സാമീപ്യത്തില്‍ വ്യക്തമാണെന്നും അല്‍ ജമാഅ ഗൗട്ടെങ് പ്രവിശ്യാ ചെയര്‍പേഴ്‌സണ്‍ താപെലോ അമദ് പ്രസ്താവനയില്‍ പറഞ്ഞു.
വര്‍ണ്ണവിവേചനത്തിന്റെ ആധുനിക രൂപത്തിന്റെ തെളിവാണ് ഫലസ്തീന്‍ ജനതയുടെ ദുരവസ്ഥയെന്ന് അമദ് ആവര്‍ത്തിച്ചു. ജോബര്‍ഗ് സിറ്റി കൗണ്‍സിലില്‍ പ്രതിനിധികളുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.