ലണ്ടന്‍: എലിസബത്ത് രാജ്ഞി (രണ്ട്) ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരമാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. വിന്‍ഡ്‌സര്‍ കാസില്‍ വസതിയില്‍ കഴിയുന്ന 95കാരിയായ എലിസബത്ത് രാജ്ഞിക്ക് ചെറിയ ജോലികള്‍ ചെയ്യാന്‍ കഴിയുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ചെറിയ തണുപ്പും ലക്ഷണങ്ങളും അനുഭവപ്പെടുന്നുണ്ടെങ്കിലും വരുന്ന ആഴ്ചയില്‍ വിന്‍ഡ്‌സറില്‍ സജീവമാവുമെന്ന് പ്രതീക്ഷിക്കുന്നതായി കൊട്ടാരം പ്രസ്താവനയില്‍ പറയുന്നു.
രാജ്ഞിയുടെ മൂത്ത മകനും അനന്തരാവകാശിയുമായ ചാള്‍സ് രാജകുമാരന് ഫെബ്രുവരി 10ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം വിന്‍ഡ്‌സറില്‍ അമ്മയെ കണ്ടതിന് രണ്ടുദിവസത്തിന് ശേഷമാണ് രാജ്ഞിക്ക് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത വരുന്നത്. ചികില്‍സ നല്‍കുകയും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യുന്നുണ്ട്. കൊവിഡിനെതിരായ രണ്ട് ഡോസ് വാക്‌സിനും രാജ്ഞി സ്വീകരിച്ചിട്ടുണ്ട്.