ഇന്ത്യാ- പാക് സംഘര്‍ഷം: വിവാഹം നടത്താനാവാതെ രാജസ്ഥാന്‍ സ്വദേശി

Update: 2019-03-05 17:31 GMT

ബാര്‍മര്‍: പുല്‍വാമ ആക്രമണത്തെ തുടര്‍ന്നുണ്ടായ ഇന്ത്യാ- പാക് സംഘര്‍ഷത്തെ തുടര്‍ന്നു വിവാഹം നടത്താനാവാതെ രാജസ്ഥാന്‍ സ്വദേശി. രാജസ്ഥാനിലെ അതിര്‍ത്തി ജില്ലയായ ബാര്‍മറിലെ മഹേന്ദ്ര സിങ് എന്ന യുവാവിനാണ് ഈ ദുര്‍ഗതി. പാകിസ്താനിലെ അതിര്‍ത്തി ജില്ലയായ അമര്‍കോട്ടിലെ ചഗന്‍ കന്‍വാറുമായുള്ള മഹേന്ദ്ര സിങിന്റെ വിവാഹം മാര്‍ച്ച് എട്ടിനാണു നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ വിവാഹം മാറ്റിവെക്കണമെന്നു അധികൃതര്‍ യുവാവിനെ അറിയിക്കുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചതെങ്കിലും ഒരുമാസം മുമ്പാണ് വിവാഹ തിയ്യതി നിശ്ചയിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച കുടുംബത്തോടൊത്ത് പാകിസ്ഥാനില്‍ പോവാനായിരുന്നു യുവാവിന്റെ തീരുമാനം. ഇതിനായി വിസയും മറ്റും നേരത്തെ തയ്യാറാക്കിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ പോവാന്‍ സാധിച്ചില്ല. സംഘര്‍ഷം അവസാനിക്കുന്നതും കാത്തിരിക്കുകയാണെന്നും എറ്റവും അടുത്ത സമയത്തു തന്നെ തനിക്ക് വിവാഹം കഴിക്കാനാവുമെന്നാണ് കരുതുന്നതെന്നും സിങ് മാധ്യമങ്ങളേടു പറഞ്ഞു. 

Tags:    

Similar News