ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: പ്രതിരോധ സെക്രട്ടറി രാജിവച്ചു

വിഷയത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് സമ്മതിച്ച പ്രസിഡന്റ് സിരിസേന പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാഡോയോടെയും പോലിസ് മേധാവി ജനറല്‍ പുജിത് ജയസുന്ദരയോടും രാജിവയ്ക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു

Update: 2019-04-25 16:38 GMT

കൊളംബോ: ശ്രിലങ്കയിലെ ക്രിസ്ത്യന്‍ ചര്‍ച്ചുകളിലുണ്ടായ സ്‌ഫോടന പരമ്പരയിലെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാഡോ രാജിവച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടതിനു പിന്നാലെയാണ് രാജിവച്ചത്. ഇന്റലിജന്‍സ് മുന്നറിയിപ്പ് അവഗണിച്ചതാണ് ദുരന്തത്തിനു കാരണമെന്ന് നേരത്തെ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. മൂന്നു പള്ളികളിലും നാല് ഹോട്ടലുകളിലുമായി നടന്ന ആക്രമണത്തില്‍ 360ഓളം പേര്‍ കൊല്ലപ്പെട്ടതായാണു ഔദ്യോഗിക വിശദീകരണം. ആക്രമണസാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വിവരം നല്‍കിയിട്ടും തടയാനായില്ലെന്ന് റിപോര്‍ട്ടുകള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. വിഷയത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് സമ്മതിച്ച പ്രസിഡന്റ് സിരിസേന പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാഡോയോടെയും പോലിസ് മേധാവി ജനറല്‍ പുജിത് ജയസുന്ദരയോടും രാജിവയ്ക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു.


Tags:    

Similar News