വാഷിങ്ടണ്‍: നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ത്ത തനിക്ക് നോബേല്‍ സമ്മാനം നല്‍കാത്തതില്‍ പരാതിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തികച്ചും അര്‍ഹതയുണ്ടായിട്ടും തനിക്ക് നോബേല്‍ സമ്മാനം ലഭിക്കാത്തത് വലിയ സങ്കടമായി മനസ്സിലുണ്ട്. നിരവധി കാര്യങ്ങള്‍ ചെയ്ത തനിക്ക് അവരതു നല്‍കിയില്ല- യുഎന്നില്‍ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായുള്ള കൂടിക്കാഴ്ചക്കിടെ ട്രംപ് പറഞ്ഞു.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമക്കു നോബേല്‍ നല്‍കിയതിനെയും ട്രംപ് പരിഹസിച്ചു. തന്റെ മുന്‍ഗാമി ബറാക് ഒബാമക്കു നോബേല്‍ സമ്മാനിച്ചു. അതിന് അദ്ദേഹത്തിന് എന്താണ് യോഗ്യത. എന്തിന്റെ അടിസ്ഥാനത്തിലാണ് നോബേല്‍ ലഭിച്ചതെന്നു അദ്ദേഹത്തിനും അറിയില്ല. ഇക്കാര്യത്തില്‍ താനും അദ്ദേഹവും യോജിക്കുന്നുവെന്നുമായിരുന്നു ട്രംപിന്റെ പരിഹാസം.