അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ സ്ഥാപിച്ച ലൈബ്രറിയെ പരിഹസിച്ച് ട്രംപ്

Update: 2019-01-03 12:26 GMT

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാനില്‍ ലൈബ്രറി ഉണ്ടാക്കിയെതിനെ പരാമര്‍ശിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് വിമര്‍ശിച്ചത്.

ലൈബ്രറി കൊണ്ട് അഫ്ഗാന് യാതൊരു ഉപകാരവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പുതുവര്‍ഷത്തത്തെ പ്രഥമ ക്യാബിനറ്റ് മീറ്റിംഗിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്.അഫ്ഗാനിസ്ഥാനില്‍ സമാധാനവും വികസനവും ലക്ഷ്യമിട്ട് ഇന്ത്യ നല്‍കിയ സഹായങ്ങളില്‍ പലതും ഉപകാരമില്ലാത്തതാണെന്ന്‌ ട്രംപ് കുറ്റപെടുത്തി .താലിബാനെതിരെ ഇന്ത്യ യുദ്ധം ചെയ്യുന്നില്ലായെന്നും അമേരിക്ക മാത്രമാണ് അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ യുദ്ധം ചെയ്യുന്നുവന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനില്‍ നിന്നു 7000 അമേരിക്കന്‍ സൈനികരെ തിരിച്ചു വിളിക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തീരുമാനം പുന:പരിശോധിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. 2001 സപ്തംബര്‍ 11ലെ ആക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ അമേരിക്ക അധിനിവേശം നടത്തിയിരുന്നു. ഇതിന് ശേഷം മൂന്ന് ബില്യണ്‍ ഡോളര്‍ സഹായങ്ങളാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് നല്‍കിയത്.





Tags:    

Similar News