ഫലസ്തീന്‍ വനിതയെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്ന സംഭവത്തെ അപലപിച്ച് തുര്‍ക്കി

'ഗദാ ഇബ്രാഹിം എന്ന സാധാരണക്കാരിയെ, യാതൊരു ഭീഷണിയും ഇല്ലാതിരിക്കെ ഇസ്രായേല്‍ സേന യാതൊരു മുന്നറിയിപ്പുമില്ലാതെ വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേമിലെ ഹുസന്‍ പട്ടണത്തില്‍ വെടിവച്ചു കൊന്നതിനെ തങ്ങള്‍ ശക്തമായി അപലപിക്കുന്നതായി തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Update: 2022-04-11 18:23 GMT

ആങ്കറ: ഇസ്രായേല്‍ സേന ഫലസ്തീന്‍ വനിതയെ വെടിവച്ച് കൊന്ന സംഭവത്തെ അപലപിച്ച് തുര്‍ക്കി. 'ഗദാ ഇബ്രാഹിം എന്ന സാധാരണക്കാരിയെ, യാതൊരു ഭീഷണിയും ഇല്ലാതിരിക്കെ ഇസ്രായേല്‍ സേന യാതൊരു മുന്നറിയിപ്പുമില്ലാതെ വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേമിലെ ഹുസന്‍ പട്ടണത്തില്‍ വെടിവച്ചു കൊന്നതിനെ തങ്ങള്‍ ശക്തമായി അപലപിക്കുന്നതായി തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

'സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായും സമഗ്രമായും അന്വേഷിക്കാനും ഉത്തരവാദികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും അത്തരം മനുഷ്യത്വരഹിതമായ നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും തങ്ങള്‍ ഇസ്രായേലി അധികാരികളോട് ആവശ്യപ്പെടുന്നു'- പ്രസ്താവനയില്‍ പറയുന്നു.

'മരിച്ചയാള്‍ക്ക് ദൈവത്തിന്റെ കരുണ ഞങ്ങള്‍ നേരുന്നു, അവളുടെ കുടുംബത്തിനും ബന്ധുക്കള്‍ക്കും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു'- പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News