സര്‍വീസിലിരിക്കേ മേലുദ്യോഗസ്ഥന്‍ ബലാല്‍സംഘം ചെയ്‌തെന്നു യുഎസ് വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റ്

Update: 2019-03-07 12:46 GMT

വാഷിങ്ടണ്‍: വ്യോമസേനയില്‍ ജോലി ചെയ്യുന്ന സമയത്ത് മേലുദ്യോഗസ്ഥന്‍ തന്നെ ബലാല്‍സംഘം ചെയ്‌തെന്നു യുഎസ് വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റും ഇപ്പോള്‍ യുഎസ് സെനറ്ററുമായ മാര്‍താ എലിസബത്ത് മാക്‌സല്ലി. പരാതിപ്പെട്ടാല്‍ സ്വയം അപമാനിതയാവുകയല്ലാതെ മേലുദ്യോഗസ്ഥനെതിരേ നടപടിയുണ്ടാവില്ലെന്നറിയുന്നതിനാല്‍ സംഭവം പുറത്തു പറഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട സെനറ്റ് ചര്‍ച്ചക്കിടെയാണ് റിപ്പബ്ലികന്‍ സെനറ്ററുടെ വെളിപ്പെടുത്തല്‍. എന്നാല്‍ തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥന്റെ പേരു വെളിപ്പെടുത്താന്‍ സെനറ്റര്‍ തയ്യാറായില്ല. അധികാരികള്‍ തങ്ങളുടെ അധികാരവും സ്ഥാനവും ഉപയോഗിച്ചു സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിനു തടയിടേണ്ടത് പ്രധാനമാണ്. താനും ഇത്തരത്തിലൊരു പീഡനത്തിനിരയായ വ്യക്തിയാണ്. വ്യോമസേനയില്‍ ജോലി ചെയ്യവെയാണ് തന്നെ മേലുദ്യോഗസ്ഥന്‍ ബലാല്‍സംഘം ചെയ്തത്. ഭയംമൂലവും അപമാനഭാരത്താലും പീഡനവിവരം മറച്ചു വെക്കുന്ന നിരവധി സ്ത്രീകളെ പോലെ താനും വിവരം മറച്ചുവെക്കുകയായിരുന്നു. ഉദ്യോഗസ്ഥനെതിരേ നടപടി ഉണ്ടാവില്ലെന്നു വ്യക്തമായറിയുന്നതിനാലും താന്‍ അപമാനിക്കപ്പെടുമെന്നു ഉറപ്പുള്ളതിനാലുമാണ് അന്ന് പരാതിപ്പെടാതിരുന്നത്- 18 വര്‍ഷം വ്യോമസേനാ പൈലറ്റായിരുന്ന മാക്‌സല്ലി പറഞ്ഞു. 

Tags:    

Similar News