സ്‌ക്രീന്‍ ഷോട്ട് തടയുന്ന സംവിധാനവുമായി വാട്‌സ് ആപ്പ്
വാട്‌സ് ആപ്പിന്റെ 2.19.71 അപ്‌ഡേറ്റിലാണ് പുതിയ സംവിധാനമുള്ളത്. ഇതില്‍ ഫിംഗര്‍ പ്രിന്റ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്യുന്നതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ നിന്ന് മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയില്ല.
ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ സംവിധാനവുമായി വാട്‌സ് ആപ്പ്. വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടഞ്ഞുകൊണ്ടാണ് വാട്‌സ് ആപ്പിന്റെ പരിശ്കരിച്ച പതിപ്പ് അവതരിപ്പിക്കുന്നത്.
വാട്‌സ് ആപ്പിന്റെ 2.19.71 അപ്‌ഡേറ്റിലാണ് പുതിയ സംവിധാനമുള്ളത്. ഇതില്‍ ഫിംഗര്‍ പ്രിന്റ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്യുന്നതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ നിന്ന് മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിയില്ല.
നിലവില്‍ പരസ്പരം അയയ്ക്കുന്ന സന്ദേശങ്ങളുടെ സക്രീന്‍ ഷോട്ട് എടുക്കുന്നതിനും ഇത് ദുരുപയോഗം ചെയ്യുന്നതും വ്യാപകമാണ്. ഇത് തടയാനാണ് വാട്‌സ് ആപ്പിന്റെ നടപടി.