ചരിത്രത്തില്‍ ആദ്യം: എച്ച്‌ഐവി രോഗിയില്‍നിന്ന് വൃക്ക സ്വീകരിച്ചു

അറ്റ്‌ലാന്റാ സ്വദേശി നിന മാര്‍ട്ടിനസ് (35) എന്ന യുവതിയാണ് വൃക്ക ദാനംചെയ്തത്. ലോകത്തുതന്നെ ആദ്യമായാണ് ജീവിച്ചിരിക്കുന്ന എച്ച്‌ഐവി രോഗി വൃക്ക ദാനംചെയ്യുന്നത്.

Update: 2019-03-29 09:38 GMT

വാഷിങ്ടണ്‍: ലോകചരിത്രത്തില്‍ ആദ്യമായി എച്ച്‌ഐവി രോഗിയില്‍നിന്ന് വൃക്ക സ്വീകരിച്ചു. അമേരിക്കയിലെ മെരിലന്‍ഡില്‍ ബള്‍ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സിലുള്ള ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയ നടന്നത്. അറ്റ്‌ലാന്റാ സ്വദേശി നിന മാര്‍ട്ടിനസ് (35) എന്ന യുവതിയാണ് വൃക്ക ദാനംചെയ്തത്. ലോകത്തുതന്നെ ആദ്യമായാണ് ജീവിച്ചിരിക്കുന്ന എച്ച്‌ഐവി രോഗി വൃക്ക ദാനംചെയ്യുന്നത്.

എച്ച്‌ഐവി രോഗിയുടെ വൃക്ക സ്വീകരിച്ചാല്‍ രോഗം പകരുമെന്നാണ് ധാരണ. എന്നാല്‍, പുതിയ പഠനമനുസരിച്ചാണ് എച്ച്‌ഐവി രോഗികളില്‍നിന്നും വൃക്ക സ്വീകരിക്കാമെന്ന് കണ്ടെത്തിയത്. ഡോക്ടര്‍ ഡോറി സെഗേ ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയ വളരെ ബുദ്ധിമുട്ടേറിയതായിരുന്നെന്ന് ജോണ്‍സ് ഹോപ്കിന്‍സിലെ ആശുപത്രി അര്‍ബുദ വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ക്രിസ്റ്റിനെ ഡുറാന്‍ഡ് പറഞ്ഞു. 





Tags:    

Similar News