'സെവന്‍ത് സെന്‍സ്' ചിത്രീകരണം ദുബയില്‍ ആരംഭിച്ചു
പ്രമുഖ ബോളിവുഡ് നിര്‍മാതാവ് ഗൗരംഗ് ദോഷി പ്രൊഡക്ഷന്റെ ഏറെ പ്രതീക്ഷയോടെ അരങ്ങേറ്റം കുറിച്ച 'സെവന്‍ത് സെന്‍സ്' ഹിന്ദി സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
ദുബയ്: പ്രമുഖ ബോളിവുഡ് നിര്‍മാതാവ് ഗൗരംഗ് ദോഷി പ്രൊഡക്ഷന്റെ ഏറെ പ്രതീക്ഷയോടെ അരങ്ങേറ്റം കുറിച്ച 'സെവന്‍ത് സെന്‍സ്' ഹിന്ദി സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇരട്ട വെബ് സീരീസായാണ് ചിത്രം നിര്‍മിക്കുന്നത്. ഫാസ്റ്റ് ആക്ഷന്‍ ത്രില്ലറായ ബിഗ് ബജറ്റ് ചിത്രമാണിത്. ഇമാറാത്തി വ്യവസായി സുഹൈല്‍ മുഹമ്മദ് അല്‍സറൂനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് സിനിമ നിര്‍മിക്കുന്നത്.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏറെ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ടാണ് സിനിമ ചിത്രീകരിക്കുന്നത്.
ഇത്തരമൊരു മഹാമാരി പശ്ചാത്തലത്തിലും ഷൂട്ടിംഗ് ആരംഭിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഗൗരംഗ് ദോഷി പറഞ്ഞു.
ദുബൈ ജദ്ദാഫിലെ പലാസോ വെര്‍സാച്ചിയില്‍ നടന്ന പ്രഖ്യാപന ചടങ്ങില്‍
ഗൗരംഗ് ദോഷിയോടൊപ്പം അസോസിയേറ്റ് പ്രൊഡ്യൂസര്‍മാരായ മധു ഭണ്ഡാരി, മുനീര്‍ അവാന്‍, അമേ ഡി നര്‍ഗോള്‍കര്‍, സൂപര്‍ താരം ആര്‍.മാധവന്‍, വിജയ് റാസ്, രോഹിത് റോയ്, ആഷിം ഗുലാത്തി, ദിബിയേന്ദു ഭട്ടാചാര്യ, സനാ സയീദ്, എല്ലി അവ്രാം, സഞ്ജദ് ദെലഫ്രൂസ്, സുബ്രദോ ദത്ത, മഹേഷ് ബല്‍രാജ് എന്നിവര്‍ പങ്കെടുത്തു.
ചിത്രീകരണത്തിന് തങ്ങള്‍ക്ക് നല്‍കിയ വലിയ പിന്തുണക്ക് യുഎഇ സര്‍ക്കാറിനും ദുബൈ ഫിലിം ആന്റ് ടിവി കമ്മീഷനും ദോഷി പറഞ്ഞു.
''ഒരു നടനെന്ന നിലയില്‍ ഞാന്‍ അത്യധികം ആവേശത്തിലാണ്. ദുബൈയിലെ അധികാരികളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച സഹകരണം മാത്രമാണ് ഇത് സാധ്യമാക്കിയത്'' മാധവന്‍ പറഞ്ഞു. സമകാലിക ഇന്ത്യന്‍ സിനിമയിലെ ലഹരി വിവാദത്തെ കുറിച്ച് പരാമശര്‍ശിക്കവേ, മനസ്സില്‍ ലഹിരായാവാം, പക്ഷേ, കുടുംബം നശിപ്പിക്കുന്ന ലഹരി അരുതെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
ഇത്ര മെച്ചമായ നിലയില്‍ ഈ സാഹചര്യത്തിലും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സുഹൈല്‍ അല്‍സറൂനി സന്ദേശത്തില്‍ പറഞ്ഞു.