വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് യുഡിഎഫ് കണ്‍വെന്‍ഷന്‍
മനാമ: ഐവൈസിസി ബഹ്‌റൈന്‍ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ യുഡിഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഐവൈസിസി ബഹ്‌റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസിന്റെ അധ്യക്ഷതയില്‍ കെഎംസിസി ബഹ്‌റൈന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം ഉദ്ഘാടനം നിര്‍വഹിച്ചു. ഐവൈസിസി ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും ദേശീയ അസിസ്റ്റന്റ് ട്രഷറര്‍ മുഹമ്മദ് ജസീല്‍ നന്ദിയും പറഞ്ഞു.
തിരഞ്ഞെടുപ്പ് ജയിക്കാന്‍ ധാര്‍മികതക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളുമായി സിപിഎം-ബിജെപി കൂട്ടുകെട്ട് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമാണ് ട്രോളി ബാഗ് കള്ളപ്പണ തട്ടിപ്പ് വിവാദം എന്ന് യുഡിഎഫ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ട്രോളി ബാഗ് കള്ളപ്പണ തട്ടിപ്പ് വിഷയത്തിലെ സിപിഎം-ബിജെപി തട്ടിപ്പ് മനസിലാക്കി പാലക്കാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ വിജയിപ്പിക്കുമെന്നും അഭിപ്രായപ്പെട്ടു. വയനാട്, ചേലക്കര മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളായ പ്രിയങ്ക ഗാന്ധി, രമ്യ ഹരിദാസ് എന്നിവരുടെ വിജയവും സുനിശ്ചിതമാണ്.
അധ്യാപികയും പ്രമുഖ സാമൂഹിക പ്രവര്‍ത്തയുമായ ഷെമിലി പി ജോണ്‍, ഐവൈസിസി ബഹ്‌റൈന്‍ മുന്‍ പ്രസിഡന്റ് ബേസില്‍ നെല്ലിമറ്റം, ആര്‍എംപി പ്രതിനിധി സജിത്ത് വെള്ളിക്കുളങ്ങര, ആര്‍എസ്പി പ്രയാണം ജിസിസി പ്രസിഡന്റ് അന്‍വര്‍ നഹാസ്, ഐവൈസിസി ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന, ഐവൈസിസി ഇന്റെര്‍ണല്‍ ഓഡിറ്റര്‍ മണിക്കുട്ടന്‍ കോട്ടയം കെഎംസിസി പ്രതിനിധി ഒ കെ കാസിം എന്നിവര്‍ സംസാരിച്ചു.
ഐവൈസിസി കോര്‍ കമ്മിറ്റി ഭാരവാഹികള്‍, ആര്‍എസ്പി ബഹ്‌റൈന്‍ പ്രയാണം പ്രതിനിധികളായ അന്‍സാരി, ടൈറ്റസ് ജോണ്‍, പ്രമോദ് പന്മന, മഹാത്മ ഗാന്ധി കര്‍ച്ചറല്‍ ഫോറം ബഹ്‌റൈന്‍ പ്രതിനിധി എബി തോമസ് എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു.