എംഎസ്എസ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഗാന്ധി ജയന്തി ദിനത്തില്‍ മോഡല്‍ സര്‍വ്വീസ് സൊസൈറ്റി (എം എസ് എസ്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലത്തീഫ ആശുപത്രിയിലെ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ പ്രത്യേകം തയ്യാറാക്കിയ ടെന്റില്‍ 369 പേരാണ് രക്തദാനം നടത്തിയത്.

Update: 2020-10-03 15:21 GMT

ദുബയ്: ഗാന്ധി ജയന്തി ദിനത്തില്‍ മോഡല്‍ സര്‍വ്വീസ് സൊസൈറ്റി (എം എസ് എസ്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലത്തീഫ ആശുപത്രിയിലെ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ പ്രത്യേകം തയ്യാറാക്കിയ ടെന്റില്‍ 369 പേരാണ് രക്തദാനം നടത്തിയത്.

കോവിഡ് പാശ്ചാത്തലത്തില്‍ രക്തം ഏറെ ആവശ്യമുള്ള ഈ സമയത്ത് എംഎസ്എസ് സംഘടിപ്പിച്ച ഈ രക്തദാന ക്യാമ്പില്‍ പ്രയാസങ്ങള്‍ അതിജീവിച്ച് യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ ഈ മഹത് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ എത്തി. നാടിനോടും സമൂഹത്തോടുമുള്ള കടമനിര്‍വ്വഹിക്കുവാന്‍ ലഭിച്ച ഈ അവസരത്തില്‍ രക്തം നല്‍കിയും പ്ലേറ്റ്‌ലെറ്റ് നല്‍കിയും സഹകരിച്ചവരെല്ലാം തന്നെ എം എസ് എസിനോട് വളരെ ചാരിതാര്‍ഥ്യത്തോടുകൂടി നന്ദി അറിയിക്കുകയുണ്ടായി. പൂര്‍ണ്ണമായും കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് യാതൊരുതരത്തിലുള്ള പ്രയാസങ്ങളും കൂടാതെ ഓരോരുത്തര്‍ക്കും രക്തം നല്‍കാന്‍ സൗകര്യമൊരുക്കി ദുബൈ ഹെല്‍ത് അതൊറിറ്റി ജീവനക്കാരും എം എസ് എസ് പ്രവര്‍ത്തകരും സേവന സന്നദ്ധരായി മുഴുവന്‍ സമയവും കര്‍മ്മ രംഗത്ത് സജീവമായിരുന്നു.

മുന്‍കൂട്ടി റെജിസ്റ്റര്‍ ചെയ്ത 400 അധികം പേര്‍ സെന്ററില്‍ എത്തിയിരുന്നു. അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേകം വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. മൂന്ന് മാസത്തിലൊരിക്കല്‍ ഇത്തരത്തിലുള്ള വലിയ കേമ്പുകള്‍ക്കൊപ്പം വിവിധയിടങ്ങളില്‍ ചെറിയ കേമ്പുകളും എംഎസ്എസ് ദുബയ് നടത്തിവരുന്നുണ്ട്. അടുത്ത ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 713 8138 എന്ന നമ്പറില്‍ ബന്ധപ്പെടാന്‍ ബ്ലഡ് ഡൊണേഷന്‍ കണ്‍വീനര്‍ നസീര്‍ അബൂബക്കര്‍ അറിയിച്ചു. എംഎസ്എസ് ദുബയ് ചെയര്‍മാന്‍ എംസി ജലീല്‍ ജനറല്‍ സെക്രട്ടറി സിദ്ധിക്ക് പാലോട്ട് എന്നിവരും മറ്റു ഭാരവാഹികളും സന്നിഹിതരായിരുന്നു.

Tags:    

Similar News