മനാമ: മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ സ്പെഷ്യലിസ്റ്റ് കാര്‍ഡിയാക് സെന്റര്‍ ബ്ലഡ് ബാങ്കിന്റെ ക്ഷണം സ്വീകരിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്റര്‍ പ്രത്യേക രക്തദാന ക്യാംപ് സംഘടിപ്പിച്ചു.
അവാലിയിലെ കാര്‍ഡിയാക് സെന്റര്‍ ബ്ലഡ് ബാങ്ക് ഡോക്ടര്‍, നഴ്സുമാര്‍, രക്തദാനത്തിന് ബിഡികെ എത്തിച്ച ദാതാക്കള്‍ എന്നിവരോടൊപ്പം ബിഡികെ രക്ഷാധികാരി ഡോ: പി വി ചെറിയാന്, ചെയര്മാന് കെ ടി സലിം, പ്രസിഡന്റ് ഗംഗന് തൃക്കരിപ്പൂര്‍, ജനറല്‍ സെക്രട്ടറി റോജി ജോണ്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രേഷ്മ ഗിരീഷ്, രാജേഷ് പന്മന, ശ്രീജ ശ്രീധര്‍, സാബു അഗസ്റ്റിന്, ബിഡികെ അംഗം നിതിന്‍ എന്നിവര്‍ പങ്കെടുത്തു.
ഇരുപത്തഞ്ചോളം പേര് രക്തദാനത്തിനെത്തിയ ക്യാംപില്‍ ഗംഗന് തൃക്കരിപ്പൂരിന്റെ 43ാമത്തേയും കെ വി ഗിരീഷിന്റെ 23ാ മത്തേയും രക്തദാനമായിരുന്നു നടന്നത്.