ദമ്മാം: കൊവിഡ് 19 പ്രതിസന്ധിയില്‍ വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ത്യോനേഷ്യയില്‍ കുടുങ്ങിപ്പോയ 257 സ്വദേശികളെ ഇന്ന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിച്ചു. കൊവിഡ് 19 മൂലം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ സൗദി പൗരന്‍മാരെ എത്തിക്കുന്നതിനു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പൗരന്മാരെ റിയാദിലെത്തിച്ചത്. ബഹറയ്‌നില്‍ കുടുങ്ങിപ്പോയ ഏതാനും പേരെ കഴിഞ്ഞ ദിവസം കിങ് ഫഹദ് കോസ് വേ വഴി രാജ്യത്ത് എത്തിച്ചിരുന്നു.