സൗദിയിൽ 700 ദശ ലക്ഷം റിയാലിന്റെ അഴിമതി; ഉന്നത ഉദ്യോഗസ്ഥരുള്‍പ്പടെ നിരവധി പേര്‍ പിടിയില്‍
പ്രതിരോധ മന്ത്രാലയം, ബലദിയ്യ, നീതി ന്യായ മന്ത്രാലയം, കസ്റ്റംസ്, ട്രാഫിക് അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പിടിയിലായത്
ദമ്മാം: അഴിമതി അധികാര ദുര്‍വിനിയോഗം, കൈകൂലി തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരും വിദേശികളും ഉള്‍പ്പെട്ട സംഘം പിടിയില്‍. പ്രതിരോധ മന്ത്രാലയം, ബലദിയ്യ, നീതി ന്യായ മന്ത്രാലയം, കസ്റ്റംസ്, ട്രാഫിക് അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പിടിയിലായത്.
റിയാദ് ബലദിയ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന 14 ഉദ്യോഗസ്ഥരെ പിടികൂടി. ബലദിയ്യ കരാറില്‍ ഏര്‍പ്പെട്ട ഒരു കമ്പനിയുടെ 5 വിദേശികളും പിടിയിലായിട്ടുണ്ട്. ഇവരുടെ വീടുകളിലും മറ്റു പല സ്ഥലങ്ങളിലും നടത്തിയ പരിശോധനകളില്‍ 193.6 മില്ല്യന്‍ റിയാല്‍ കണ്ടെടുത്തു. പലരും ഭൂമിക്കടിയില്‍ പ്രത്യേകം അറകളുണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. ഒരു പള്ളിയുടെ സേവനത്തിനു വേണ്ടിയുള്ള ഒരു മുറിയിലും പണം സൂക്ഷിച്ചിരുന്നു.
അനുമതിയില്ലാത്ത സാധനങ്ങളുടെ ട്രൈലര്‍ കടത്തിയതിനു കൈകൂലി വാങ്ങിച്ചതിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയിലായത്. ഇവര്‍ക്ക് കൈകൂലി കൊടുത്ത മൂന്ന് വിദേശികളും പിടിയിലായി. സുരക്ഷാ വിഭാഗത്തിന്‍റെ സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ കടത്തിയതിനു സ്വദേശിയെ പിടികൂടി. മറ്റൊരു സംഭവത്തില്‍ ഫര്‍ണിച്ചര്‍ കയറ്റിയ വാഹനത്തിനുള്ളില്‍ നിയമ വിരുദ്ധ വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനും കൈകൂലി നല്‍കിയ രണ്ട് വിദേശികളും പിടിയിലായി.
പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ മൂന്ന് ഉന്നത ഉദ്യോഗസ്ഥരാണ് പിടിയിലായത്. മന്ത്രാലയവുമായി കരാറില്‍ ഏര്‍പ്പെട്ട 5 കമ്പനി ജീവനക്കാരെ പിടികൂടി. കിഴക്കന്‍ പ്രവിശ്യയില്‍ മുന്‍ ബലദിയ്യ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു. ഒരു കമ്പനിക്കു വേണ്ടി അനധികൃതമായി കരാര്‍ ഒപ്പിച്ചു കൊടുത്തതിനാണ് പിടിയിലായത്.
അനധികൃത മാര്‍ഗത്തിലുടെ കഫാലത്ത് മാറ്റി നല്‍കാമെന്ന പേരില്‍ കൈകൂലി വാങ്ങിയ കുറ്റത്തിനു ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥനെ പിടികൂടി. ഇവരുടെ വീടുകളിലും മറ്റു നടത്തിയ പരിശോധനകളില്‍ കൈകൂലിയിലൂടെ നേടിയ പണവും വിവിധ രേഖകളും പിടിച്ചെടുത്തു.