സൗദിയിൽ ട്രാന്‍സ് പോര്‍ട്ട് മേഖലയില്‍ സ്വദേശിവൽകരണം ത്വരിതപ്പെടുത്തുന്നു
നാൽപ്പത്തയ്യായിരം പേര്‍ക്ക് ഈ മേഖലയില്‍ ഉടന്‍ ജോലി നല്‍കാന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു
ദമ്മാം: ട്രാന്‍സ് പോര്‍ട്ട് മേഖലയില്‍ സൗദിവൽകരണം നടപ്പാക്കുന്നതിനു ഗതാഗത മന്ത്രാലയം വിവിധ വകുപ്പുകളുമായി കരാറില്‍ ഒപ്പു വെച്ചു. ടാക്‌സി, ട്രാന്‍സ് പോര്‍ട്ടിങ്, ലോജസ്റ്റിക് മേഖലയില്‍ സ്വദേശി വത്കരണം നടപ്പാക്കുന്നതിനു ഗതാഗത മന്ത്രാലയം, തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം, ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, തുടങ്ങിയ വകുപ്പുകള്‍ ചേര്‍ന്നാണ് കരാറില്‍ ഒപ്പു വെച്ചത്.
നാൽപ്പത്തയ്യായിരം പേര്‍ക്ക് ഈ മേഖലയില്‍ ഉടന്‍ ജോലി നല്‍കാന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. ഭാവിയില്‍ അറുപതിനായിരം സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ കഴിയുമെന്നു അദ്ദേഹം വ്യക്തമാക്കി.