സോഷ്യല്‍ ഫോറം ഒമാന്‍ രണ്ടാംഘട്ട രക്തദാന ക്യാംപ്

കാംപയിന്റെ മൂന്നാം ഘട്ടം ഈ മാസം 11 നു സീബ് മബേലയിലും സുവൈഖിലുമായി നടത്തുമെന്ന് സോഷ്യല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു.

Update: 2020-09-05 01:25 GMT

മസ്‌ക്കറ്റ്: സോഷ്യല്‍ ഫോറം ഒമാനും മിനിസ്ട്രി ഓഫ് ഹെല്‍ത്തുമായി സഹകരിച്ചു സംഘടിപ്പിച്ച രക്തദാന ക്യാംപിന്റെ രണ്ടാംഘട്ടം റൂവി അല്‍ മാസ ഹാളിലും സലാല അല്‍ റാസി ഹോസ്പിറ്റലിലും നടന്നു.

റൂവി അല്‍ മാസ ഹാളില്‍ രാവിലെ 10 മുതല്‍ ആരംഭിച്ച ക്യാംപ് വൈകിട്ട് 3 മണിയോടെ അവസാനിച്ചു. രജിസ്റ്റര്‍ ചെയ്ത 203 പേരില്‍ 181 പേരുടെ രക്തം സ്വീകരിക്കുകയും 22 പേരുടെത് റിജക്ട് ചെയ്യുകയുംചെയ്തു. സലാലയില്‍ രാവിലെ 8:30 മുതല്‍ ആരംഭിച്ച ക്യാംപില്‍ നൂറോളം പേരാണ് രക്തദാനത്തിനായി രജിസ്റ്റര്‍ ചെയ്തത്. രജിസ്‌ട്രേഷന്‍ മുതല്‍ സമാപനം വരെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടുള്ള സംഘാടകരുടെ കൃത്യമായ പ്രവര്‍ത്തനം കൂടുതല്‍ പേര്‍ക്ക് രക്തം നല്‍കാന്‍ സഹായകമായി.

അച്ചടക്കത്തോടെയുള്ള സംഘാടക മികവ് ആരോഗ്യപ്രവര്‍ത്തകരുടെ പ്രശംസനയ്ക്ക് കാരണമായി. ഡൊണേഷന്‍ ക്യാംപയിന്റെ ഭാഗമായി സഹകരിച്ച എല്ലാ രക്തദാതാക്കള്‍ക്കും സോഷ്യല്‍ ഫോറം ഒമാന്‍ നന്ദി അറിയിച്ചു. കാംപയിന്റെ മൂന്നാം ഘട്ടം ഈ മാസം 11 നു സീബ് മബേലയിലും സുവൈഖിലുമായി നടത്തുമെന്ന് സോഷ്യല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു. 

Tags:    

Similar News