പത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ ഈജാറില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം
രണ്ടാഴ്ചക്കകം നിര്‍ദേശം പാലിക്കാത്ത സ്ഥാപനങ്ങളുടെ കംപ്യൂട്ടര്‍ ശൃംഖല നിര്‍ത്തലാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ദമ്മാം: പത്ത് തൊഴിലാളികളില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍ ഉടന്‍ പാര്‍പ്പിട മന്ത്രാലയത്തിന്‍റെ ഈജാര്‍ ശൃംഖലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം നിര്‍ദേശിച്ചു. രണ്ടാഴ്ചക്കകം നിര്‍ദേശം പാലിക്കാത്ത സ്ഥാപനങ്ങളുടെ കംപ്യൂട്ടര്‍ ശൃംഖല നിര്‍ത്തലാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പത്ത് പേരില്‍ താഴെയുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികളുടെ താമസ കേന്ദ്രം ഈജാറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ രണ്ടാം ഘട്ടത്തില്‍ നടപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ കൊറോണ വ്യാപനം തടയുന്നതുള്‍പ്പടെയുള്ള വിവിധ സുരക്ഷ കണക്കിലെടുത്താണ് തൊഴിലാളുകളുടെ താമസ സ്ഥലങ്ങള്‍ ഈജാറില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്.